തിയേറ്ററുകളില്‍ കൊടുങ്കാറ്റായി ധനുഷിന്റെ ‘വട ചെന്നൈ’ : ഇതാണ് ഗ്യാങ്സ്റ്റര്‍ സിനിമ!

21

തമിഴകത്തിന്റെ യുവസൂപ്പര്‍താരം ധനുഷ് ചിത്രം വടചെന്നൈയ്ക്ക് തീയേറ്ററുകളില്‍ ലഭിക്കുന്നത് വന്‍ സ്വീകരണം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വെട്രിമാരന്‍രെയും ധനുഷിന്റെയും കരിയറിലെ മറ്റൊരു പൊന്‍തൂവലായിരിക്കും ഈ ചിത്രമെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്.

Advertisements

മാസ്റ്റര്‍ ഡയറക്ടര്‍ വെട്രിമാരന്‍ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എണ്‍പതു കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്നതാണ് പ്രമേയം. ശക്തമായ രാഷ്ട്രീയ ആംഗിളും ചിത്രം പറയുന്നുണ്ട്.

പൊല്ലാതവന്‍, ആടുകളം എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്നത്. കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന്‍, ആഡ്രിയ, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. വണ്ടര്‍ഫുള്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണന്റെതാണ് സംഗീതം.

ക്രൗചിങ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ .പ്രീമിയറില്‍ ഗംഭീര പ്രശംസ നേടിയെടുത്ത ചിത്രം തമിഴ് സിനിമയുടെ ഗോഡ് ഫാദര്‍ എന്ന വിശേഷണം ആണ് പ്രശസ്ത നിരൂപകരില്‍ നിന്ന് നേടി എടുത്തത്.

എസ് വിനോദ് കുമാര്‍, സുകുമാരന്‍ തെക്കേപ്പാട്ടു എന്നിവര്‍ നേതൃത്വം നല്‍കുന്ന മിനി സ്റ്റുഡിയോ ആണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്.

Advertisement