എന്റെ ജീവിതം തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റേത് പോലെ, പക്ഷേ എത്ര വൈകിയാലും വീട്ടിലേക്ക് തിരിച്ചെത്തും, ധ്യാന്‍ ശ്രീനിവാസന്‍

96

ചേട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനേതാവായി വന്ന് പിന്നാലെ സംവിധായകനായി മാറിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഗൂഢാലോചന എന്ന സിനിമക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതിയ താരം, പിന്നീട് ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

Advertisements

എന്ത് പറഞ്ഞാലും അതിന് തന്റേതായ ശൈലിയില്‍ മറുപടി നല്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷങ്ങള്‍ക്കകമാണ് വൈറലാകാറുള്ളത്. എന്തിനേറെ പറയുന്നു താരത്തിന്റെ അഭിമുഖങ്ങള്‍ കാണാന്‍ വേണ്ടി മാത്രം കാത്തിരിക്കുന്ന നിരവധി പേരുണ്ട്.

Also Read: നടി എന്ന നിലയ്ക്ക് ഞാന്‍ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ, ;വസ്ത്രധാരണയെ ചോദ്യം ചെയ്തയാള്‍ക്ക് പ്രയാഗ മാര്‍ട്ടിന്‍ കൊടുത്ത മറുപടി

ഇപ്പോഴിതാ തന്റെ വീട്ടിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ താന്‍ വീട്ടില്‍ സംസാരിക്കാറില്ലെന്നും അച്ഛനോടും അമ്മയോടും അധികം സംസാരിക്കാത്ത ആളാണ് താനെന്നും ധ്യാന്‍ പറയുന്നു.

എന്നാല്‍ എത്ര വൈകിയാലും വീട്ടിലെത്തുന്ന ആളാണ് താന്‍. അമ്മയോട് സംസാരിക്കാറുണ്ട്, പക്ഷേ സിനിമയെ കുറിച്ചൊന്നും സംസാരിക്കാറില്ലെന്നും വീട്, കൃഷി, നാട്ടിന്‍പുറം ഇതൊക്കെയാണ് തങ്ങളുടെ സംസാര വിഷയമെന്നും ഞായറാഴ്ചകളില്‍ അച്ഛന് താന്‍ ഭക്ഷണമുണ്ടാക്കി കൊടുക്കാറുണ്ടെന്നും ധ്യാന്‍ പറയുന്നു.

Also Read: നമ്മള്‍ നന്നാവാന്‍ വേണ്ടി അത്രത്തോളം പ്രാര്‍ത്ഥിക്കുന്ന വേറെയൊരാളില്ല, വിളക്ക് കൊളുത്താന്‍ അര്‍ഹ അമ്മ തന്നെ, സോഷ്യല്‍മീഡിയ ഏറ്റെടുത്ത് ദിലീപിന്റെ വാക്കുകള്‍

നാട്ടിന്‍പുറത്താണ് തങ്ങള്‍ ജീവിക്കുന്നത്. ഇടക്കൊക്കെയേ സിറ്റിയിലേക്ക് പോകാറുള്ളൂവെന്നും തന്റെ ജീവിതം തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റേത് പോലെയാണെന്നും രാവിലെ മുണ്ടും മടക്കി പാടവരമ്പത്തൂടെ നടക്കും, വൈകീട്ട് പാന്റ്‌സും ധരിച്ച് ടൗണിലേക്ക് ഇറങ്ങുമെന്നും ധ്യാന്‍ പറയുന്നു.

Advertisement