മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു ചിത്രമാണ് നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ട് ഒരു രാജകുമാരി. ഈ സിനിമയിലെ പാട്ടും കഥാപാത്രങ്ങളും എല്ലാം ആരാധക മനസ്സില്‍ ഇന്നും ഉണ്ട്. പൃഥ്വിരാജിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്.
നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തിയിരുന്നത് ഗായത്രി രഘുറാം ആയിരുന്നു. ഈ ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസില്‍ സ്ഥാനം പിടിക്കാന്‍ ഗായത്രിക്ക് സാധിച്ചു. ഇതിനുശേഷം മറ്റു മലയാള സിനിമകളില്‍ ഗായത്രിയെ കണ്ടിരുന്നില്ല.
തമിഴിലായിരുന്നു ഗായത്രിക്ക് ഏറെ അവസരങ്ങള്‍ ലഭിച്ചിരുന്നത്. അറിയപ്പെടുന്ന വലിയൊരു സിനിമ കുടുംബത്തില്‍ നിന്നാണ് ഗായത്രി വന്നത്. വിവാഹശേഷം അഭിനയം നിര്‍ത്തിയ ഗായത്രി വിവാഹ മോചനത്തിന് ശേഷം സിനിമയിലേക്ക് തിരികെ എത്തിയിരുന്നു. പിന്നീട് രാഷ്ട്രീയത്തിലും സജീവമായി മാറിയിരുന്നു താരം.
അടുത്തിടെ താരത്തിന്റെ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തലമുണ്ഡനം ചെയ്ത ചിത്രങ്ങളായിരുന്നു ഇത്. അന്ന് ഗായത്രിയെ കണ്ടിട്ട് മലയാളി പ്രേക്ഷകര്‍ക്ക് ആര്‍ക്കും പെട്ടെന്ന് ആളെ മനസ്സിലായിരുന്നില്ല.
Also Read: സങ്കടങ്ങള്‍ അലട്ടുന്നു, ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ, ഡിപ്രഷനെ കുറിച്ച് ലക്ഷ്മി നായര്‍ പറയുന്നു
ഇപ്പോഴിതാ ഗായത്രിയുടെ മറ്റൊരു ഫോട്ടോയാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. താരത്തിന്റെ ഒരു സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.