സങ്കടങ്ങള്‍ അലട്ടുന്നു, ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ, ഡിപ്രഷനെ കുറിച്ച് ലക്ഷ്മി നായര്‍ പറയുന്നു

233

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് കുക്കറി ഷോകളിലൂടെ ഏരെ പ്രീയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നായര്‍. നിരവധി കുക്കറി ഷോകള്‍ അവതരിപ്പിച്ചിട്ടുള്ള ലക്ഷ്മി നായര്‍ക്ക് ആരാധകരും ഏറെയാണ്. തിരുവനന്തപുരം ലോ അക്കാഡമി പ്രിന്‍സിപ്പലായിട്ടും ലക്ഷ്മി നായര്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പാചക സാഹിത്യത്തില്‍ മൂന്ന് പുസ്തകങ്ങളും ലക്ഷ്മി നായര്‍ രചിച്ചിട്ടുണ്ട്.

Advertisements

മാജിക് ഓവന്‍ സീരീസില്‍ പാചക കല, പാചകവിധികള്‍, പാചക രുചി എന്നിവയാണ് അവ. 1988 മെയ് ഏഴിനാണ് വിവാഹം നടന്നത്. നായര്‍ അജയ് കൃഷ്ണന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം.

Also Read: ‘സുരേഷേട്ടൻ സ്വന്തം ചേട്ടനെ പോലെ; എന്ത് പ്രവർത്തിച്ചാലും അത് ഹൃദയത്തിൽ നിന്നും വരുന്നതാണ്’; സുരേഷ് ഗോപിയെ കുറിച്ച് ദിലീപ് പറഞ്ഞത് കേട്ടോ?

സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള ലക്ഷ്മിനായര്‍ അതിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു മോട്ടിവേഷണല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നായര്‍. പേരക്കുട്ടി വന്നതുകൊണ്ട് ഇപ്പോള്‍ താന്‍ തിരക്കിലാണെന്നും വീഡിയോകളൊന്നും ചെയ്യാന്‍ പറ്റിയിരുന്നില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

ഒത്തിരി ചെറുപ്പക്കാരുടെ മരണവാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഡിപ്രഷനാണ് മരണകാരണമെന്നാണ് അറിയുന്നത്. പുറമെ കളിച്ച് ചിരിച്ച് നടക്കുന്നവര്‍ക്ക് ഡിപ്രഷനൊക്കെ ഉണ്ടെന്ന് തോന്നുകയില്ലെന്നും പലരുടെയും സങ്കടങ്ങളും ദുഃഖങ്ങളും നമ്മള്‍ അറിയുന്നില്ലെന്നും ഞാന്‍ എപ്പോഴും വീഡിയോ ഒക്കെ ചെയ്്ത് യാത്രയൊക്കെ പോകുന്നതുകൊണ്ട് പലരും തന്നോട് ചോദിച്ചിട്ടുണ്ട് സങ്കടങ്ങളൊന്നുമില്ലേയെന്നും ലക്ഷ്മി പറയുന്നു.

Also Read: ‘കോടികൾ പൊടിച്ച് കേരളീയം! ക്ഷേമ പെൻഷൻ കാത്ത് കഴിയുന്നത് അരക്കോടിയോളം പേർ’; സർക്കാരിനെ വിമർശിച്ച് കൃഷ്ണകുമാർ

അവര്‍ ഒരു കാര്യം മനസ്സിലാക്കണം റീല്‍ ലൈഫും റിയല്‍ ലൈഫും ഒരുപോലെയല്ലെന്ന്. നേരത്തെയൊക്കെ ഡിപ്രഷന്‍ തിരിച്ചറിയാന്‍ പറ്റുമായിരുന്നുവെന്നും ഇപ്പോള്‍ അങ്ങനെയെല്ലെന്നും നമുക്ക് ചിന്തിക്കാന്‍ പറ്റാത്ത കാരണങ്ങളായിരിക്കും അതിന് പിന്നിലെന്നും നമ്മളൊക്കെ ശക്തരായേ മതിയാവൂ എന്നും മരണം നമ്മള്‍ തിരഞ്ഞെടുക്കയല്ല വേണ്ടത്, അത് വരുമ്പോള്‍ വരട്ടെയെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

Advertisement