‘സുരേഷേട്ടൻ സ്വന്തം ചേട്ടനെ പോലെ; എന്ത് പ്രവർത്തിച്ചാലും അത് ഹൃദയത്തിൽ നിന്നും വരുന്നതാണ്’; സുരേഷ് ഗോപിയെ കുറിച്ച് ദിലീപ് പറഞ്ഞത് കേട്ടോ?

147

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഒരു മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് വൻ വിവാദത്തിലേക്ക് എത്തിയിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായിരിക്കുകയാണ് ഇപ്പോഴും. സംഭവത്തിന് പിന്നാലെ മാധ്യമപ്രവർത്തക സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിവാദം കത്തുന്നതിനിടെ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ഓരോ താരങ്ങളും. നിരവധി പേരാണ് സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.

Advertisements

ഇതിനിടെ, സുരേഷ്‌ഗോപിയെ കുറിച്ച് മുൻപ് നടൻ ദിലീപ് പറയുന്ന ചില വാക്കുകളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. മൂവി മാൻ ബ്രോഡ്കാസ്റ്റിംഗ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ താരത്തിന്റെ പ്രതികരണം ഏറ്റെടുക്കുകയാണ് ആരാധകർ.

ALSO READ- ‘കോടികൾ പൊടിച്ച് കേരളീയം! ക്ഷേമ പെൻഷൻ കാത്ത് കഴിയുന്നത് അരക്കോടിയോളം പേർ’; സർക്കാരിനെ വിമർശിച്ച് കൃഷ്ണകുമാർ

താൻ ആദ്യമായി സുരേഷ് ഗോപിയെ കാണുന്നത് മാനത്തെ കൊട്ടാരം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ്. അതിൽ നാല് നായകന്മാരാണ് ഉണ്ടായിരുന്നതെന്ന് ദിലീപ് പറയുന്നു.സിനിമയിൽ ഖുശ്ബുവാണ് ഹീറോയിൻ.

സിനിമയിലെ ഒരു ഗസ്റ്റ് അപ്പിയറൻസാണ് സുരേഷേട്ടൻ. അവിടെ നിന്നാണ് താൻ സുരേഷേട്ടന്റെ സിനിമകൾ കൂടുതൽ ശ്രദ്ധിക്കുന്നത്. അതിന് ശേഷം സിന്ദൂരരേഖ, തെങ്കാശിപ്പട്ടണം ഒക്കെ ചെയ്തു. തെങ്കാശിപ്പട്ടണം ഭയങ്കരമായി ആസ്വദിച്ച് ചെയ്ത സിനിമയാണ്. തനിക്ക് സ്വന്തം ചേട്ടനെപോലെയാണെന്നും ദിലീപ് പറയുന്നു.

ALSO READ- ആറാം ക്ലാസ് തൊട്ട് അഭിനയ മോഹം, കണ്ണാടി നോക്കി മാത്രം കരച്ചിൽ; അമ്മയോട് വഴക്കിടുന്നത് കണ്ട് അമല പോളിന്റെ സിനിമയിലേക്ക് അവസരം! മഹിമയുടെ കരിയറിങ്ങനെ

സുരേഷ്‌ഗോപി ചേട്ടൻ സിനിമയിൽ നിന്നും വിട്ടുനിന്നത് ഏറെ വിഷമിപ്പിച്ചു. ഞാൻ ഒരുപാട് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെ ഒരാൾ സിനിമയിൽ നിന്ന് മാറി നിൽക്കുന്നു, സിനിമ ചെയ്യുന്നില്ല എന്നൊക്കെ വന്നപ്പോൾ താൻ ചോദിച്ചിരുന്നു.

സുരേഷേട്ടൻ സിനിമ ചെയ്യണം എന്ന് പറഞ്ഞിരുന്നു. കാരണം നമുക്ക് ഇഷ്ടപ്പെട്ട ഒരു നടൻ കൂടിയാണ്. അതുമാത്രമല്ല ഒരു ബ്രദർലി അഫക്ഷൻ ഉള്ള ആളാണ്. അദ്ദേഹത്തോട് അങ്ങനെ സംസാരിച്ചിട്ടുണ്ടായിരുന്നെന്നും ദിലീപ് വ്യക്തമാക്കി. ചേട്ടൻ ഇങ്ങനെ സിനിമ വിട്ടു നിൽക്കരുത് എന്തെങ്കിലും പ്രൊഡക്ഷനൊക്കെ ചെയ്യണോ എന്നൊക്കെ ചോദിച്ചിരുന്നെന്നും ദിലീപ് വെളിപ്പെടുത്തി.

പിന്നീട് അത് കഴിഞ്ഞിട്ടാണ് അദ്ദേഹം വീണ്ടും സിനിമയിലേക്ക് വന്നത്. ഏത് സമയത്തും നമുക്ക് എന്തും ചോദിക്കാനും പറയാനും പറ്റുന്ന ഒരാളായിട്ടാണ് ഞാൻ സുരേഷേട്ടനെ കാണുന്നത്. അദ്ദേഹം എന്ത് പറഞ്ഞാലും പ്രവർത്തിച്ചാലും അത് ഹൃദയത്തിൽ നിന്ന് വരുന്നതാണെന്നും ദിലീപ് പറഞ്ഞു.

അദ്ദേഹം വളരെ ഓപ്പണായിട്ടുള്ള ആളാണ്. മനസ്സിൽ ഒരുപാട് നന്മ ഉള്ള ആളാണ് സുരേഷേട്ടൻ എന്നും ദിലീപ് പറയുന്നു. കഴിഞ്ഞ ദിവസം കെബി ഗണേഷ് കുമാറും സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം നല്ല മനുഷ്യൻ ആണെങ്കിലും മാധ്യമ പ്രവർത്തകയോട് ചെയ്തത് ശരിയായ പ്രവർത്തി ആയില്ലെന്നായിരുന്നു ഗണേഷ്‌കുമാർ പറഞ്ഞത്.

Advertisement