ഹൃദയം എനിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല, അങ്ങനെ ഒരു ക്യാംപസ് ഒന്നും കണ്ടിട്ടില്ല; ധ്യാന്‍ ശ്രീനിവാസന്‍

93

എല്ലാം വെട്ടി തുറന്ന് പറയുന്ന ഒരു പ്രകൃതമാണ് ധ്യാന്‍ ശ്രീനിവാസന്റേത്. അതുകൊണ്ടുതന്നെ ഈ നടന്റെ ഇന്റര്‍വ്യൂ കാണാന്‍ പ്രേക്ഷകര്‍ക്കും ഇഷ്ടമാണ് . ഇപ്പോഴിതാ അഭിമുഖത്തിനിടെ ഹൃദയം സിനിമ തനിക്ക് വലിയ ഇഷ്ടമായില്ല എന്ന് പറയുകയാണ് ധ്യാന്‍. ക്യാമ്പസ് സിനിമയെ കുറിച്ചുള്ള ചോദ്യം വന്നതോടെ ആയിരുന്നു ഇതേ കുറിച്ച് നടന്‍ സംസാരിച്ചത് .

Advertisements

പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ക്കൊക്കെ ഹൃദയം ഇഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ എനിക്ക് പക്ഷെ അത്ര ഇഷ്ടപ്പെട്ടിട്ടില്ല. എനിക്ക് കുറേ ക്ലീഷേയും ക്രിഞ്ചുമൊക്കെ ഫീല്‍ ചെയ്തിരുന്നു. നേറ്റിവിറ്റി എന്ന് പറഞ്ഞ ഒരു സംഭവമുണ്ട്. വേറെ നാട്ടില്‍ പോയി കഥ പറയുക എന്ന് പറയുന്ന സംഭവം.

‘ഞാന്‍ ചെന്നൈയില്‍ പഠിച്ച് വളര്‍ന്ന ആളാണ്. എന്റെ ക്യാംപസ് ഒക്കെ അവിടെയായിരുന്നു. എന്നാല്‍പോലും ഞാന്‍ അങ്ങനെ ഒരു ക്യാംപസ് ഒന്നും കണ്ടിട്ടില്ല. നാട്ടിലെ ക്യാംപസ് ഒക്കെ എനിക്ക് കുറച്ചൂടി കണക്ട് ആവും.

 എന്റെ ആ ഒരു സമയത്തായിരുന്നു ക്ലാസ് മേറ്റ്സും ഹാപ്പി ഡേയ്സുമൊക്കെ. അപ്പോള്‍ ആ സിനിമകളൊക്കെ അക്കാലത്ത് തിയേറ്ററില്‍ വര്‍ക്ക് ആയ സിനിമയാണ്. പക്ഷെ ഇന്നത്തെ ചെറുപ്പക്കാരുടെ അടുത്ത് ഹൃദയം ഇഷ്ടമല്ലെന്ന് പറഞ്ഞുകഴിഞ്ഞാല്‍ അവര് നമ്മളെ ചിലപ്പോള്‍ തല്ലും,’ ധ്യാന്‍ പറഞ്ഞു.

 

Advertisement