നീ ചെയ്ത വേഷങ്ങളില്‍ എക്കാലത്തെയും മികച്ചത് ഇതാണ് ; മഞ്ജു വാര്യര്‍ പറയുന്നു

150

മികച്ച പ്രതികരണമാണ് സിനിമ ആടുജീവിതത്തിന് ലഭിക്കുന്നത്. ബ്ലെസ്സി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ കാത്തിരിപ്പിന് ഫലം കണ്ടു എന്ന് തന്നെ പറയാം. 100 കോടി ക്ലബ്ബ് എന്ന നേട്ടമടക്കം ചിത്രം നേടി കഴിഞ്ഞു. 

പൃഥ്വിരാജ് നജീബ് എന്ന കഥാപാത്രത്തെ അതിമനോഹരമായി സ്‌ക്രീനില്‍ എത്തിക്കുകയും ചെയ്തു.

Advertisements

നിരവധി പേരാണ് സിനിമയെക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് എത്തിയത്. ഇപ്പോള്‍ നടി മഞ്ജുവാര്യര്‍ ചിത്രം കണ്ട് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

ആടുജീവിതം കണ്ടപ്പോള്‍ ഉണ്ടായ അനുഭവം വാക്കുകള്‍ക്ക് അതീതമാണ്. എല്ലാ കഠിനാധ്വാനത്തിനും പരിശ്രമത്തിനും പ്രപഞ്ചം തന്ന മനോഹരമായ പ്രതിഫലം. മുഴുവന്‍ ടീമിനും ആശംസകള്‍. നീ ചെയ്ത വേഷങ്ങളില്‍ എക്കാലത്തെയും മികച്ചത് ഇതാണ് രാജു. ഈ സിനിമ സാധ്യമാക്കിയതിന് ബ്ലെസി ചേട്ടന് നന്ദി. മഞ്ജു വാരിയരുടെ വാക്കുകള്‍ ഇങ്ങനെ .

അതേസമയം നേരത്തെ നിരവധി താരങ്ങളാണ് ആടുജീവിതം സിനിമയെക്കുറിച്ച് പറഞ്ഞു എത്തിയത്. പൃഥ്വിരാജിന്റെ അഭിനയത്തെക്കുറിച്ചും സിനിമ കഥയെ കുറിച്ചും എല്ലാം പോസിറ്റീവ് ആ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് .

Advertisement