പാതിരാത്രി ഐസ്‌ക്രീം പാര്‍ലറിനു മുന്നില്‍ നയന്‍താര, താരത്തെ കണ്ട് ഞെട്ടി യുവതീയുവാക്കള്‍

119

മലയാള സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് നയന്‍താര. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചത് അന്യഭാഷയില്‍ നിന്നാണ്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ ആയി നയന്‍ മാറിക്കഴിഞ്ഞു.

Advertisements

ഇപ്പോള്‍ നയന്‍താരയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കഴിഞ്ഞദിവസം കൊച്ചി എംജി റോഡ് വഴിയരികിലെ കടയില്‍ ഐസ്‌ക്രീം കഴിച്ചു നില്‍ക്കുന്ന നയന്‍സിനെ വീഡിയോയില്‍ കാണാം.

നയന്‍താരയുടെ കൂടെയുള്ള സുഹൃത്തുക്കള്‍ തന്നെയാണ് ഈ വീഡിയോ എടുത്തത്. താരം ബ്രാന്‍ഡ് അംബാസിഡര്‍ ആയ ജ്വല്ലറിയുടെ തൊട്ടുമുന്നിലെ കടയില്‍ നിന്നുമാണ് ഈ വീഡിയോ പകര്‍ത്തിയത്. മുന്നില്‍ നയന്‍താരയുടെ ഫോട്ടോയും കാണാം.

പാതിരാത്രി രവിപുരം തനിഷ്‌കിനു എതിര്‍വശത്തെ ഐസ്‌ക്രീം പാര്‍ലറിനു മുന്നില്‍ കയ്യിലൊരു ഐസ്‌ക്രീമും നുണഞ്ഞു കൊണ്ടിരിക്കുന്ന നയന്‍താര ആണ് വീഡിയോയില്‍ .

നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ചൂട് കാലത്ത് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഐസ്‌ക്രീം കഴിക്കാന്‍ ഇറങ്ങിയതാണ് നയന്‍. തിരക്കൊഴിഞ്ഞ ഒരു കടയ്ക്ക് മുന്നിലാണ് നയന്‍താര നില്‍ക്കുന്നത്. വിഘ്‌നേഷ് ആണ് ഇത് സ്റ്റോറി ആയി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത്.

 

Advertisement