നന്നായി എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കാന്‍ ഞാന്‍ ഹൗസില്‍ നോക്കും ; ഒടുവില്‍ പൂജ കൃഷ്ണയും ബിഗ് ബോസ് വീട്ടില്‍ എത്തി

41

മലയാളം ബിഗ് ബോസിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ നിരവധി പേരാണ് എത്തിയത്. ആറുപേരാണ് ബിഗ് ബോസിലേക്ക് കയറുന്നത്. അതില്‍ മലയാളികള്‍ക്ക് പരിചയമുള്ള നിരവധി മുഖങ്ങള്‍ ഉണ്ട്. അതില്‍ ഒരാളാണ് പൂജ കൃഷ്ണ.

Advertisements

സെലിബ്രിറ്റികളെ അഭിമുഖം ചെയ്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് പൂജ. തനിക്കു മുന്നില്‍ എത്തുന്ന അതിഥികളോട് എപ്പോഴും പോസിറ്റീവായും ഊര്‍ജ്ജത്തോടെയും സംസാരിക്കാറുള്ള പൂജയുടെ ബിഗ് ബോസ് എന്‍ട്രി ഷോയുടെ ആരാധകരെ സംബന്ധിച്ച് പ്രതീക്ഷ ഉയര്‍ത്തുന്നതാണ്.

ഒരു നടിയും നര്‍ത്തകിയും കൂടിയാണ് പൂജ. നേരത്തെ തന്നെ പൂജ ബിഗ് ബോസില്‍ വരുന്നു എന്ന തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോള്‍ അത് സത്യമായിരിക്കുകയാണ്. ഹൗസിലെ മുന്നോട്ടുള്ള പോക്കിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ പൂജയുടെ പ്രതികരണം ഇങ്ങനെ,

ഒരു ഗെയിം ആളുകളെ ഏറ്റവും രസിപ്പിക്കുന്നത് അതില്‍ ഫണ്‍ ഉള്ളപ്പോഴാണ്. നന്നായി എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കാന്‍ ഞാന്‍ ഹൗസില്‍ നോക്കും. ചിരി പൂജ എന്ന് സോഷ്യല്‍ മീഡിയയില്‍ എനിക്കൊരു വിളിപ്പേരുണ്ട്. എന്തുണ്ടെങ്കിലും ഞാന്‍ ചിരിക്കുമെന്നാണ് ഈ പേര് വിളിക്കുന്നവര്‍ പറയുന്നത്. പക്ഷേ ചിരി മാത്രമല്ല എന്റെ ഇമോഷന്‍, പൂജ വ്യക്തമാക്കുന്നു.

 

Advertisement