മഞ്ഞ നിറമുള്ള ലഹങ്കയില്‍ അതിസുന്ദരിയായി ആതിര മാധവ് , ഫോട്ടോസ് കാണാം !

29

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളില്‍ ഒരാളാണ് സീരിയല്‍ നടി ആതിര മാധവ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലെ അനന്യയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.

Advertisements

ഗര്‍ഭിണിയായതോടെ പരമ്പരയില്‍ നിന്ന് ബ്രേക്ക് എടുക്കുകയായിരുന്നു ആതിര. ഈ സമയത്ത് തന്റെ യൂട്യൂബ് ചാനലില്‍ സജീവമായി നടി. ഈ അടുത്ത് ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ താരം തിരിച്ചു വരവ് നടത്തി. ഇപ്പോഴിതാ ആതിര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോസ് ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് .

മഞ്ഞ നിറമുള്ള ഡിസൈനര്‍ ലഹങ്കയില്‍ അതിസുന്ദരിയായാണ് നടി എത്തുന്നത്. ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ഫെമിറ ഡിസൈന്‍സ് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. മിസ്റ്റര്‍ ഫോട്ടോഫൈല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അശ്വതി ബ്യൂട്ടിപാര്‍ലര്‍ ആണ് ആതിരയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

 

Advertisement