ഒരിക്കല്‍ വഞ്ചിക്കപ്പെട്ടു, എന്റെ ഹൃദയം തകര്‍ന്നുപോയി; തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍

47

ബോളിവുഡ് സിനിമകളില്‍ നായികയായി ഇന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് സണ്ണി ലിയോണ്‍. നിരവധി സൂപ്പര്‍ഹിറ്റ് ഹിന്ദി സിനിമകളില്‍ അഭിനയിച്ച സണ്ണി മലയാളത്തിലും എത്തിയിരുന്നു. ഇപ്പോള്‍ തന്റെ ആദ്യത്തെ വിവാഹം മുടങ്ങിയതിനെ കുറിച്ചാണ് സണ്ണി പറയുന്നത്. 

സ്പീറ്റ്വില്ല എക്‌സ് 5 ന്റെ പുതിയ എപ്പിസോഡിനിടെ ആയിരുന്നു താനും ഒരിക്കല്‍ വഞ്ചിക്കപ്പെട്ടുവെന്നും ഹൃദയം തകര്‍ന്നു പോയെന്നും സണ്ണി പറയുന്നത്. എന്നാല്‍ പിന്നീട് ആഘാതത്തില്‍ നിന്ന് പുറത്തുവരാന്‍ കഴിഞ്ഞുവെന്നും താരം പറഞ്ഞു.

Advertisements

വിവാഹം അടുത്തപ്പോഴാണ് എന്തോ കുഴപ്പമുള്ളതായി തോന്നിയത്. അവന്‍ എന്നെ ചതിക്കുകയാണെന്ന് എനിക്ക് തോന്നി. അവനോട് തന്നെ നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ഞാന്‍ചോദിച്ചു, ‘ഇല്ല ഞാന്‍ നിന്നെ സ്‌നേഹിക്കുന്നില്ല’ എന്നായിരുന്നു മറുപടി.

‘ഇത് സംഭവിക്കുന്നത് ഞങ്ങളുടെ വിവാഹം നടക്കേണ്ടതിന് രണ്ട് മാസം മുമ്പായിരുന്നു. ഹവായിയില്‍ ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നിശ്ചയിച്ചിരുന്നു. വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നു, പണമിടപാട് നടത്തി എല്ലാം ചെയ്തു.ശരിക്കും ആക്കാലത്ത് അത് മോശം അവസ്ഥയാണ് ഉണ്ടാക്കിയത്’ സണ്ണി തുടര്‍ന്നു.

‘ദൈവം അതിശയകരമായ കാര്യങ്ങള്‍ ചെയ്യുന്നു. ഞാന്‍ ആ അവസ്ഥയും മറികടന്നു. ദൈവം ഒരു മാലാഖയെ അയയ്ക്കുകയായിരുന്നു. അതാണ് എന്റെ ഇപ്പോഴത്തെ ഭര്‍ത്താവ് വൈബര്‍. എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ എന്റെ അമ്മ മരിച്ചപ്പോള്‍ അവന്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. നിങ്ങള്‍ അര്‍ഹിക്കുന്നത് കിട്ടാന്‍ വലിയൊരു പദ്ധതി ദൈവത്തിന് കാണും അതിനാണ് ഇതെല്ലാം’ എന്ന് പറഞ്ഞ് സണ്ണി പൊട്ടിച്ചിരിച്ചു.

 

 

Advertisement