ഇത് എന്തൊരു മാറ്റം; ലണ്ടനില്‍ നിന്നുള്ള ഫോട്ടോയും വീഡിയോയുമായി സനുഷ

544

ബാലതാരമായി സിനിമയിലെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സനുഷ. കുഞ്ഞുനാളില്‍ സനുഷയുടെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടി. പിന്നീട് നായികയായും വലിയ ഇടവേളക്ക് ശേഷം സനുഷ തിരിച്ചെത്തി. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് സനുഷ.

Advertisements

ചെറിയ ഒരിടവേളയ്ക്ക് ശേഷം സനുഷയുടെ പുതിയ വീഡിയോയും ഫോട്ടോകളും ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുന്നു.

ലണ്ടനില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളും, വീഡിയോയും ആണ് സനുഷ പങ്കുവച്ചിരിയ്ക്കുന്നത്. ‘ദൈവം വേദനയെ സമാധാനമാക്കി മാറ്റുമ്പോള്‍ തിളക്കം വ്യത്യസ്തമാണ്’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ഫോട്ടോയില്‍ യുകെ ലൈഫ് എന്ന ഹാഷ് ടാഗ് ആണ് കൊടുത്തിരിയ്ക്കുന്നത്.

ലണ്ടനിലെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ നടക്കുന്ന ഒരു വീഡിയോയും സനുഷ പങ്കുവച്ചിട്ടുണ്ട്. ‘നാട് എവിടെയായാലും പട്ടി ഷോയ്ക്ക് ഒരു കുറവും ഇല്ല. പ്രിയപ്പെട്ട യൂകെ, കാലാവസ്ഥയോടുള്ള നിങ്ങളുടെ കോപം എത്ര തന്നെ തുടര്‍ന്നാലും ഞമ്മളെ തോത്പിക്കാന്‍ ആവില്ല മക്കളെ, എന്ന് തണുത്തുവിറച്ച ലെ ഞാന്‍. വീഡിയോയില്‍ കുത്തി നടക്കുന്ന കുട തന്റേത് അല്ല എന്നും സനുഷ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement