ചിലര്‍ അങ്ങനെയാണ് പറഞ്ഞാല്‍ കേള്‍ക്കില്ല, കിട്ടിയാലേ പഠിക്കു; സുഹൃത്തിനെ കുറിച്ച് ആര്യ

98

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ നിരവധി പേരാണ് മലയാളം ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒന്നിച്ച് ആറുപേര്‍ ഷോയില്‍ കയറുന്നത്. അതില്‍ ആര്യ ബാബുവിന്റെ സുഹൃത്തും ഉണ്ട്. ഇപ്പോഴിതാ തന്റെ സുഹൃത്തിന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ആര്യ. സിബിന്‍ ബിഗ് ബോസിലേക്ക് പോകുന്നതിനു മുമ്പുള്ള ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു ആര്യയുടെ പോസ്റ്റ്. അവനവന്‍ കുഴിക്കുന്ന കുരുക്ക് അഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍ എന്ന സോങ് ബാഗ്രൗണ്ട് ആയി വെച്ചിട്ടുണ്ട്.

Advertisements

അങ്ങനെ… ഇതാ പോകുന്നു. നമ്മുടെ ജീവിതത്തില്‍ ആദ്യമായിട്ടാണ് നീയെടുത്ത ഈയൊരു തീരുമാനത്തില്‍ നമ്മള്‍ തമ്മില്‍ ഇത്ര വലിയൊരു വിയോജിപ്പ് ഉണ്ടാകുന്നത്. ഈ ഷോയുടെ ഭാഗമാകാന്‍ അദ്ദേഹം തീരുമാനിച്ചതില്‍ എനിക്ക് അത്ര സന്തോഷമില്ല. അതിന്റെ കാരണമെന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമായിരിക്കും.

 

എന്നാല്‍ ഇവിടെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ ഞാന്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. കുറഞ്ഞത് ഈ വ്യക്തിക്ക് വേണ്ടിയെങ്കിലും കാര്യങ്ങള്‍ നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു… ചിലര്‍ അങ്ങനെയാണ്. പറഞ്ഞാല്‍ കേള്‍ക്കില്ല. കിട്ടിയാലേ പഠിക്കു… എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടേന് ഞാനും..

എന്റെ ഹൃദയത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ഭാഗമാണ് ഞാനിന്ന് ബിഗ് ബോസിലേക്ക് അയച്ചിരിക്കുന്നത്. അതൊരിക്കലും എളുപ്പമുള്ളതായിരുന്നില്ല. അത്രേയെ പറയുന്നുള്ളു. വിന്നര്‍ ഒന്നും ആയില്ലെങ്കിലും ബാങ്ക് ബാലന്‍സ് നന്നാവുന്നത് വരെ ചെക്കനെ ഒന്ന് അവിടെ നിര്‍ത്തണേ ഗയിസ്. കപ്പൊന്നും വേണ്ടേ, കാശ് മാത്രം മതിയേ.. എന്ന് സ്വന്തം സിബിന്റെ സ്വന്തം കുടുംബം’ എന്നാണ് ആര്യ പറഞ്ഞിരിക്കുന്നത്.

Advertisement