ശരിക്കും ഇത്രയും നാള്‍ ഞാന്‍ തിരഞ്ഞത് നിന്നെ തന്നെ ; അശ്വിന് പിറന്നാള്‍ ആശംസ അറിയിച്ച് ദിയ

49

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ദിയ കൃഷ്ണ. തന്റെ വിശേഷങ്ങള്‍ എന്ത് തന്നെയായാലും ആരാധകരെ അറിയിക്കാന്‍ ഒരു മടിയും ഈ താരത്തിന് ഇല്ല. ഇപ്പോഴിതാ തന്റെ കാമുകന്‍ അശ്വിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചാണ് ദിയ എത്തിയിരിക്കുന്നത്.

Advertisements

ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഹാപ്പി ബര്‍ത്ത് ഡേ എന്റെ മനുഷ്യ സൂര്യപ്രകാശമേ. ശരിക്കും ഇത്രയും നാള്‍ ഞാന്‍ തിരഞ്ഞത് നിന്നെയായിരുന്നു എന്ന് ദിയ പറയുന്നു.

അടുത്ത നൂറ് വര്‍ഷം നീ ജീവിക്കട്ടെ, എന്ന് പറഞ്ഞതിന് ശേഷം ‘അത് എന്നോടൊപ്പം ആയിരിക്കണം’ എന്നും ബ്രാക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കമന്റില്‍ അശ്വിന് ബര്‍ത്ത് ഡേ ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ദിയയ്ക്ക് മറുപടിയായി, ‘താങ്ക്യു കണ്ണമ്മ’ എന്ന് പറഞ്ഞ് അശ്വിനും എത്തി.

നേരത്തെ ദിയ അശ്വിനൊപ്പം ഉള്ള വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് എത്തിയിരുന്നു. ഈ അടുത്താണ് ഇവര്‍ പ്രണയത്തില്‍ ആയത്. ദിയ തന്നെയാണ് ഇത് സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തിയത്.

 

Advertisement