ഒടുവില്‍ ആ തീരുമാനം എടുത്ത് ഐശ്വര്യയും ധനുഷും

202

2002ല്‍ ആയിരുന്നു നടന്‍ ധനുഷിന്റെയും സംവിധായക ഐശ്വര്യ രജനീകാന്തിന്റെയും വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. എന്നാല്‍ അന്ന് വിവാഹമോചനം ഔദ്യോഗികമായി ഫയല്‍ ചെയ്തിരുന്നില്ല. ഇപ്പോഴിതാ ഇരുവരും ചെന്നൈ കുടുംബകോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി.

Advertisements

ഏകദേശം ഒന്നര വര്‍ഷത്തിനുശേഷമാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് . അതേസമയം ഇരുവരെ വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ നടന്നിരുന്നു . എന്നാല്‍ അത് നടന്നില്ല.

വൈകാതെ ഇവരുടെ കേസ് പരിഗണിക്കും എന്നാണ് വിവരം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. എന്നാല്‍ വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷം ധനുഷിന്റെയും ഐശ്വര്യയുടെയും മക്കളായ യാത്രയുടെയും ലിംഗയുടെയും സ്‌കൂള്‍ പരിപാടികളില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.

Advertisement