മലയാളികളുടെ പ്രിയ നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വര്‍ഗീസ് എന്ന താരോദയം ജനിക്കുന്നത്. പിന്നീട് തുടരെ തുടരെ ഹാസ്യ വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയ അജു വര്‍ഗീസ് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.
ചെറിയ വേഷങ്ങളിലൂടെ എത്തി ഇപ്പോള്‍ മലയാളത്തിലെ യുവ നിരയിലെ ഏറ്റവു ശ്രദ്ദേയനായ നടനാണ് അജു വര്‍ഗീസ്. ഹാസ്യ നടനായി രംഗത്തെത്തിയ ഈ യുവതാരം ഇല്ലാത്ത സിനിമകല്‍ കുറവാണെന്ന് തന്നെ പറയാം. നായകനായും തിളങ്ങുന്ന അജു സിനിമാ നിര്‍മ്മാണ രംഗത്തും തിളങ്ങുകയാണ്.
Also Read:ഒടുവില്‍ ആ തീരുമാനം എടുത്ത് ഐശ്വര്യയും ധനുഷും
ഇപ്പോഴിതാ മതപരമായ വിഭാഗീയത ഭക്ഷണത്തിലെത്തിയാല്‍ സ്ഥിതി മോശമാകാന്‍ സാധ്യതയുണ്ടെന്ന് പറയുകയാണ് അജു വര്‍ഗീസ്. ഇനി മുന്നോട്ട് പോകുന്തോറും ഭിന്നിപ്പിക്കല്‍ ശ്രമം കൂടുമെന്നും ഇതുവരെ കേരളത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞുവെന്നും അജു വര്‍ഗീസ് പറയുന്നു.
നിലവില്‍ മതപരമായ വിഭാഗീയത ഭക്ഷണത്തില്‍ കൊണ്ടുവരാനുള്ള ശ്രമം കേരളത്തിലും തുടങ്ങിക്കഴിഞ്ഞു. ഭക്ഷണത്തില്‍ ഭിന്നതയ്ക്കു ശ്രമിച്ചുനോക്കിയിട്ടുണ്ടെന്നും ഇതെല്ലാം വിഭജനത്തിന്റെ ശ്രമമാണെന്നും അര്‍ബുദം പോലെയാണ് അതെന്നും താരം പറയുന്നു.
Also Read:ചിലര്‍ അങ്ങനെയാണ് പറഞ്ഞാല്‍ കേള്‍ക്കില്ല, കിട്ടിയാലേ പഠിക്കു; സുഹൃത്തിനെ കുറിച്ച് ആര്യ
അധികം വൈകാതെ തന്നെ എല്ലാവര്‍ക്കും അത് മനസ്സിലാവും. നമ്മളെ ഇങ്ങനെ ആ കാര്യം ശീലിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും നമ്മളെ ഇങ്ങനെ അതിനുവേണ്ടി കൗണ്‍സില്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഭയമാണ് താന്‍ ഉള്‍പ്പെടെയുള്ള തലമുറയെ മുന്നോട്ട് നയിക്കുന്നതെന്നും ഈ ഭയത്തിലൂടെ ഭിന്നിപ്പിക്കലും നടക്കുമെന്നും അജു പറയുന്നു.