ഒരു ഭാര്യയില്‍ നിന്നും ഭര്‍ത്താവിന് കിട്ടേണ്ട സ്‌നേഹവും പരിഗണനയുമൊന്നും കിട്ടിയില്ല, മഞ്ജുവുമായുള്ള ദാമ്പത്യജീവിതം പരാജയം, എല്ലാം തന്നത് കാവ്യ, തുറന്നുപറഞ്ഞ് ദിലീപ്

2842

വര്‍ഷങ്ങളായി മലയാളി സിനിമാ പ്രേമികള്‍ക്ക് അടുത്ത് അറിയാവുന്ന നടിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള മഞ്ജു വാര്യര്‍ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മലയാളിക്ക്.

Advertisements

നടന്‍ ദിലീപും ആയുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി ഒതുങ്ങിയ മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. മകള്‍ മീനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുക ആയിരുന്നു അവര്‍ അക്കാലത്ത്.

Also Read: ഹോസ്റ്റലിൽ വെച്ച് ഹോമോ സെ ക്ഷ്വ ൽ ആയിരുന്നു അവൻ; ലൈം ഗി ക തൊഴിലാളികളെ സമീപിക്കും; ട്രാൻസ്‌വുമണിനെ വിവാഹം ചെയ്തു; അർണവിനെ കുറിച്ച് ദിവ്യ

പിന്നീട് ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ച് വിവാഹ മോചനം നേടിയ നടി വീണ്ടും സിനിമയില്‍ സജീവമാവുകയും തമിഴടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും തന്റെ സാന്നിധ്യം അറിയുക്കുകയും ചെയ്തു. ഇപ്പോഴിതാ ദിലീപ് പലപ്പോഴായും മഞ്ജുവിനെ കുറിച്ചും മഞ്ജുവിനൊപ്പമുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഒരാളും നശിച്ച് ജീവിക്കേണ്ട കാര്യമില്ല, നല്ല രീതിയില്‍ ജീവിക്കട്ടെ, നല്ല കഴിവുള്ളയാളാണ് മഞ്ജുവെന്നും മഞ്ജു നല്ല രീതിയില്‍ ജീവിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും തന്റെ മകള്‍ മീനാക്ഷിയുടെ അമ്മ കൂടിയാണ് മഞ്ജുവെന്നും ദിലീപ് പറയുന്നു.

Also Read: സ്വസ്ഥതയ്ക്ക് വിവാഹം തടസമാണെന്ന് ധരിച്ചു; ഒരു സുപ്രഭാതത്തിൽ കണ്ട പെൺകുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചു: ബാലചന്ദ്ര മേനോൻ

നമ്മുടെ ജീവിതത്തില്‍ ഒരാള്‍ വന്നതുകൊണ്ട് ഭാഗ്യം വന്നുവെന്നോ ഒരാള്‍ പോയത് കൊണ്ട് ഭാഗ്യം പോയി എന്നോ പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. ജോലിക്ക് പോകാതെ ഭാഗ്യം വരുമെന്ന് താന്‍ കരുതുന്നില്ലെന്നും ഗോസിപ്പുകളൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നും ദിലീപ് പറയുന്നു.

മഞ്ജുവുമൊത്തുള്ള തന്റെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. ഒരു ഭാര്യയില്‍ നിന്നും ഭര്‍ത്താവിന് കിട്ടേണ്ട സ്‌നേഹവും പരിഗണനയൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും തനിക്ക് ഇതെല്ലാം തന്നത് കാവ്യയാണെന്നും ദിലീപ് പറയുന്നു.

Advertisement