Home Entertainment

ആവേശത്തിലാറാടിക്കാന്‍ സണ്ണി ലിയോണ്‍, മാസായി മമ്മൂട്ടി; ഷൂട്ടിംഗ് കാണാന്‍ ദിലീപ്

63

ആരാധകരെ ഏറെ ആവേശത്തിലാക്കാന്‍ രാജ വീണ്ടും എത്തുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ ഏപ്രില്‍ റിലീസിനൊരുങ്ങുകയാണ്.

Advertisements

മമ്മൂട്ടിയുടെ മാസ്സ് പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ സണ്ണി ലിയോണിന്റെ നൃത്തവുമുണ്ട്. ഇത് ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകരുന്ന വാര്‍ത്തയാണ്.

അതിനോടൊപ്പം തന്നെ മധുര രാജയില്‍ ദിലീപുമുണ്ടെന്നു വാര്‍ത്തകള്‍ പ്രചരിക്കുന്നു. ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയ ചിത്രങ്ങളാണ് ദിലീപ് ഓണ്‍ലൈന്‍ പുറത്തു വിട്ടിരിക്കുന്നത്.

അതേസമയം, ഷൂട്ടിംഗ് കാണാനാണ് ദിലീപ് എത്തിയതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇപ്പോള്‍ കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ തിരക്കിലാണ് ദിലീപ്.

സൈന്യം ,മേഘം , രാക്ഷസ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടി ദിലീപ് ഒന്നിച്ചിട്ടുണ്ട്. ഈ ഹിറ്റ് കോംമ്ബോ വീണ്ടുമൊന്നിക്കുമോയെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Advertisement