Home Entertainment

നീണ്ട ഇടവേളക്ക് ശേഷം പൊതുവേദിയില്‍ ദിലീപിന്റെ മാസ്സ് എന്‍ട്രി, വന്‍ സ്വീകരണം നല്‍കി ആരാധകര്‍

50

നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും പൊതുവേദിയില്‍ എത്തി. തന്റെ ഏറ്റവും പുതിയ റിലീസായ കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ പ്രചാരണാര്‍ത്ഥമാണ് ദിലീപ് വീണ്ടും പൊതു വേദിയില്‍ പ്രത്യക്ഷ പെട്ടത്.

Advertisements

ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ കോടതി സമക്ഷം ബാലന്‍ മികച്ച കോമഡി ത്രില്ലറായി തകര്‍ത്തോടുതയാണ്. വിക്കനായ വക്കീലായുള്ള ദിലീപിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

ചിത്രത്തിന്റെ പ്രേമോഷന്റെ ഭാഗമായുള്ള താരത്തിന്റെ മാസ്സ് എന്‍ട്രിക് വന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിന്റെ സംവിധായകന്‍ അടക്കമുള്ള സംഘത്തോടൊപ്പമായിരുന്നു ജനപ്രിയ നായകന്റെ വരവ്. സിനിമയെ പറ്റി മാത്രമായിരുന്നു താരം സംസാരിച്ചത്.

തിരുവന്തപുരത്തെ തീയേറ്ററുകളിലായിരുന്നു ദിലീപും സംഘവും എത്തിയത്. തങ്ങളുടെ പ്രിയ താരത്തെ നേരില്‍ കണ്ടതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. ആരാധകര്‍ക്കൊപ്പം സെല്‍ഫിയും എടുത്താണ് താരം മടങ്ങിയത്.

നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ദിലീപ് ശക്തമായ തിരിച്ചു വരവ് നടത്തിയ ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തിലെ നായിക.സിനിമയില്‍ ദിലീപിന്റെ പിതാവായി അഭിനയിക്കുന്ന സിദ്ധിഖിന്റെ പ്രകടനവും ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്.

Advertisement