കോടതി സമക്ഷം ബാലന്‍ വക്കീലിലെ ആദ്യ കിടു വീഡിയോ ഗാനം പുറത്ത്

18

മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് പ്രശസ്ത സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രചിച്ചു സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീല്‍.

Advertisements

ഹിറ്റ് താരജോഡികള്‍ ആയ ദിലീപും മമത മോഹന്‍ദാസും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. തേന്‍ പനിമതിയേ എന്നു തുടങ്ങുന്ന മനോഹരഗാനം ഹരി ശങ്കറാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.

മുമ്പ് മംമ്ത- ദിലീപ് കൂട്ടുകെട്ടിലെത്തിയ മൈ ബോസ് ,ടു കണ്‍ട്രിസ് ,പാസ്സഞ്ചര്‍ തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. ഒരിക്കല്‍ കൂടി ഈ കൂട്ടുകെട്ട് എത്തുമ്പോള്‍ മികച്ച ഒരു ചിത്രം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത് .

അനുരാധ സുദര്‍ശന്‍ എന്ന കഥാപാത്രമായി മമത മോഹന്‍ദാസ് ഈ ചിത്രത്തില്‍ എത്തുമ്പോള്‍ ബാലകൃഷ്ണന്‍ എന്ന വിക്കനായ ഒരു വക്കീല്‍ ആയാണ് ദിലീപ് എത്തുന്നത്. വ്യത്യസ്തമായ ചിത്രങ്ങള്‍ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ബി ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകനിലും പ്രേക്ഷക പ്രതീക്ഷകള്‍ ഏറെയാണ്.

ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയക്കോം ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ പ്രിയാ ആനന്ദും അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി 21ന് സിനിമ തീയേറ്ററുകളിലെത്തും.

Advertisement