ദിലീപിനെ വേണ്ടെന്ന് വെയ്ക്കാനോ ഒഴിവാക്കാനോ നാദിര്‍ഷയ്ക്കാകില്ല; കാരണം ഇതാണ്

11

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും നാദിര്‍ഷയും തമ്മിലുള്ള കൂട്ടുകെട്ട് സിനിമയ്ക്ക് വെളിയില്‍ തുടങ്ങിയതാണ്. ഇരുവരും ഒരുമിച്ച് സിനിമ ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിന്നീട് നാദിര്‍ഷ ആ സിനിമ വേണ്ടെന്ന് വെച്ചെന്ന് വാര്‍ത്തയുണ്ടായിരുന്നു.

Advertisements

എന്നാല്‍, തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനില്‍നിന്നു ദിലീപ് ഒഴിവായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നാദിര്‍ഷ വ്യക്തമാക്കി. ദിലീപ് പിന്മാറിയതല്ല. ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്.

തൊണ്ണൂറുകാരനായ കഥാപാത്രത്തെയായിരുന്നു ദിലീപ് അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍, കമ്മാരസംഭവത്തില്‍ ഇതേ രൂപം വന്നതിനാല്‍, അടുത്ത് തന്നെ അങ്ങനെത്തെ മറ്റൊരു സിനിമ കൂടി വെണ്ടെന്ന് വെയ്ക്കുകയായിരുന്നു.

പകരം മറ്റൊരു പ്രമുഖ നടന്‍ തൊണ്ണൂറുകാരനായി ചിത്രത്തില്‍ എത്തും. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനം കൂടിയാണിത്. ഇപ്പോഴും ദിലീപ് ചിത്രത്തിന്റെ ഭാഗമാണ്.

കാരണം ഈ സിനിമയുടെ നിര്‍മാണം ദിലീപ് ആണ്.’ – നാദിര്‍ഷ മനോരമ ഓണ്‍ലൈനോട് വ്യക്തമാക്കിയതാണ് ഇക്കാര്യം.

Advertisement