കടപ്പാടിന്റെ പേരില്‍ ഇനി ഒന്നും ചെയ്യില്ല: കടുത്ത തീരുമാനവുമായി ദിലീപ്

5

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ സൂപ്പര്‍താരം ദിലീപ് ഇപ്പോള്‍ വീണ്ടും സിനിമകളുടെ തിരക്കിലാണ്. മുരളി ഗോപിയുടെ കമ്മാര സംഭവത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനുശേഷം പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഢ്യൂളിലേക്ക് ദിലീപ് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisements

അതേസമയം, ഇനിമുതല്‍ സംവിധായകരോടോ നിര്‍മാതാക്കളോടോ മറ്റ് നടന്മാരോടോ ഉള്ള കടപ്പാടിന്റെ പേരില്‍ ഒരു സിനിമയ്ക്കും ദിലീപ് ഡേറ്റ് നല്‍കില്ലെന്ന് സൂചന.

ദിലീപിന്റെ ഒഫീഷ്യല്‍ ഫാന്‍സിന്റെ ഫേസ്ബുക്ക് പേജായ ദിലീപ് ഓണ്‍ലൈനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ദിലീപേട്ടന്‍ ഇനിമുതല്‍ ആരുടെയും കടപ്പാടിന്റെ പേരില്‍ സിനിമ ചെയ്യാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായമെന്ന്’ കമന്റ് ചെയ്ത വ്യക്തിയ്ക്ക്, ‘ഇനി ചെയ്യില്ല’ എന്ന് ദിലീപ് ഓണ്‍ലൈന്‍ മറുപടി നല്‍കുകയായിരുന്നു.

ദിലീപിന്റെ നിലപാട് തന്നെയാകും ദിലീപ് ഓണ്‍ലൈന്‍ വ്യക്തമാക്കിയതെന്നാണ് ഫാന്‍സ് പറയുന്നത്. ഏതായാലും താരത്തിന്റെ ഫാന്‍സിന്റേയും ആഗ്രഹം അത് തന്നെയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപിസുന്ദറാണ്.

Advertisement