Home Entertainment Celebrities

ഭക്തിയോടെ മല ചവിട്ടി ദിലീപ്; താരം വഴിപാടിനായി ചെലവഴിച്ചത് ലക്ഷങ്ങള്‍! കണ്ണീരോടെ മനമുരുകി പ്രാര്‍ഥിച്ച താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

162

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി വ്യത്യസ്തമാര്‍ന്ന നിരവധി സിനിമകളിലൂടെ മലയാളികളുടെ ജനപ്രിയ നടനായി മാറിയ താരമാണ് നടന്‍ ദിലീപ്. സംവിധായകന്‍ കമലിന്റെ സഹായി ആയി എത്തിയ ദിലീപ് പിന്നീട് ചെറിയ വേഷങ്ങളൂടെ അഭിനയിച്ച് തുടങ്ങുകയായിരുന്നു.

തുടര്‍ന്ന നായകസ്ഥാനത്തേക്ക് എത്തിയ അദ്ദേഹം മലയാള സിനിമയെ തന്റെ കൈപ്പിയിര്‍ ഒതുക്കുന്ന കാഴ്ചയാണ് മലയാളികള്‍ കണ്ടത്. ഈ പറക്കും തളിക, സിഐഡി മൂസ, പഞ്ചാബി ഹൗസ് തുടങ്ങിയ ചിരി ചിത്രങ്ങള്‍ കൊണ്ട് കുട്ടി മനസുകളിലടക്കം ഇടം നേടിയ ദിലീപ് ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ്.

Advertisements

ഹാസ്യകഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ദിലീപിന്റെ കൈകളില്‍ ഭഭ്രമാണ്. മലയാളികളുടെ ജനപ്രീയ നടന്‍ എന്നാണ് ദിലീപിനെ അറിയപ്പെടുന്നത്. ഇതിനിടെ കേസുകളും വിവാദങ്ങളും ദിലിപീനെ തേടിയെത്തിയിരുന്നു. ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപിന്റെ കരിയറില്‍ വലിയ തിരിച്ചടികള്‍ വീണ്ടും സംഭവിച്ചിരുന്നു. സിനിമകള്‍ ഹിറ്റ് ആയെങ്കിലും താരത്തിന്റെ ആരാധകരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നാണ് വിലയിരുത്തല്‍.

ALSO READ- ഇതിഹാസ താരത്തെ ആരാധികയാക്കാന്‍ സാധിക്കുമോ സക്കീര്‍ ഭായ്ക്ക്, ദുല്‍ഖറിന്റെ ആരാധികയെ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ; വൈറല്‍ ചിത്രം

ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ താരത്തിന്റെ വിശേഷങ്ങള്‍ ആരാധകരിലെത്താറുണ്ട്. കാവ്യയുടെയും മക്കളായ മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും വിശേഷങ്ങളും ചര്‍ച്ചയാവാറുണ്ട്.

താരം ഇപ്പോള്‍ ശബരിമലയിലെത്തി അയ്യപ്പനെ തൊഴുതിരിക്കുന്ന വാര്‍ത്തയും ചിത്രങ്ങളുമാണ് വലിയ ചര്‍ച്ചയാകുന്നത്. ഇത്തവണയും പതിവുപോലെ മണ്ഡലകാല ആരംഭത്തിന് തന്നെ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയിരിക്കുകയാണ്. വൃശ്ചിക മാസം ആരംഭിച്ചതോടെ ശബരിമലയില്‍ അയ്യപ്പനെ കാണാന്‍ ക്ത ജനങ്ങളുടെ ഒഴുക്കാണ്. ഇതിനിടെയാണ് അയ്യപ്പഭക്തനായ ദിലീപും സുഹൃത്ത് ശരത്തും സന്നിധാനത്തെത്തിയത്.

ALSO READ- ‘കാതല്‍’ പൂര്‍ത്തിയായി; സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്പി മമ്മൂട്ടിയും ജ്യോതികയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ശബരി മലയില്‍ എത്തി സന്നിധാനത്ത് അയ്യപ്പനെ ദര്‍ശിച്ചു വളരെയധികം സമയം ഭക്തിയോടെ പ്രാര്‍ഥിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ദര്‍ശനത്തിന് എത്തിയ ആരാധകരോട് വിശേഷങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു താരം.

വിവാദങ്ങള്‍ തളര്‍ത്തുന്നതിനിടെ ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ദിലീപ് മല ചവിട്ടുന്നത്. ഏപ്രില്‍ മാസത്തിലും ദിലീപ് ശബരിമല ദര്‍ശനം നടത്തിയിരുന്നു. അയ്യപ്പനെ ദര്‍ശിക്കുന്ന മറ്റ് ഭക്തര്‍ക്കിടയില്‍ ഒരാളായി അയ്യനെ തൊഴുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മുന്‍പ് ദിലീപ് പ്രതിയായ നടിയെ ആ ക്ര മി ച്ച കേസിലെ പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ദിലീപ് ഏപ്രിലില്‍ ശബരിമലയില്‍ എത്തിയത്. ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായാണ് ദിലീപ് ശബരിമലയില്‍ എത്തിയിരിക്കുന്നത്.

ദിലീപ് നിര്‍മ്മിച്ച ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്. അനുജനായ അനൂപിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘തട്ടാശ്ശേരി കൂട്ടം’ സിനിമ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് റീലിസായത്.

Advertisement