അന്ന് ദിലീപ് പറഞ്ഞത് ശരിയായി, നടി സാമന്ത അങ്ങനെ ഒരു നിലയില്‍ തന്നെ എത്തി

330

സിനിമാലോകത്ത് നിൽക്കണമെങ്കിൽ കുറച്ചു ഭാഗ്യം കൂടി വേണം എന്ന് പറയുന്നത് എത്രയോ ശരിയാണ്. അതുപോലെ നന്നായി കഷ്ടപ്പെടുന്നവർക്ക് മാത്രമേ ഇതിൽ തുടരാൻ സാധിക്കുകയുള്ളൂ. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് നടി സാമന്ത റുത്ത് പ്രഭു. കരിയറിന്റെ തുടക്കത്തിൽ പല ലൊക്കേഷനുകളിൽ നിന്നും സാമന്ത കരഞ്ഞുകൊണ്ട് ഇറങ്ങേണ്ടി വന്നിട്ടുണ്ട്.

Advertisements

മലയാളത്തിൽ അടക്കം നിരവധി ചിത്രങ്ങളിൽ ഒഡിഷന് സാമന്ത പങ്കെടുത്തിരുന്നു. എന്നാൽ ഇതിലൊന്നും നടിയെ സെലക്ട് ചെയ്തിരുന്നില്ല. സാമന്തയുടെ അമ്മ മലയാളിയാണ്. അങ്ങനെ ദിലീപ് നായകനായി എത്തിയ ക്രേസി ഗോപാലൻ എന്ന ചിത്രത്തിലേക്ക് നായിക ആവാൻ ഒരു ശ്രമം സാമന്ത നടത്തിയിരുന്നു. അന്ന് അമ്മയ്‌ക്കൊപ്പം ആയിരുന്നു സാമന്ത അവിടെ എത്തിയത്.

ഗംഭീര പ്രകടനം താരം കാഴ്ചവെച്ചെങ്കിലും നടിയെ സെലക്ട് ചെയ്തില്ല, കാരണം കുറച്ചുകൂടി ഉയരമുള്ള ബോൾഡ് ആയിട്ടുള്ള നായികയായിരുന്നു അവർക്ക് ആവശ്യം. അങ്ങനെ തെലുങ്ക് നടിയായ സുനിത വർമ്മയെ ഈ ചിത്രത്തിലേക്ക് സെലക്ട് ചെയ്തു. അന്ന് പുറത്തിരുന്ന് കരയുന്ന സാമന്തയെ ദിലീപ് ഇപ്പോഴും ഓർക്കുന്നു.

അന്ന് ദിലീപ് പെൺകുട്ടിയോട് പറഞ്ഞു കരയരുത്, ഇന്ന് മാറ്റി നിർത്തപ്പെട്ടാലും നാളെ ഇന്ത്യൻ സിനിമ പിന്നാലെ വരുന്ന ഒരു കാലമുണ്ടാവുമെന്ന്. ഇന്ന് ചിലപ്പോൾ ഈ കഥാപാത്രമായി നിങ്ങൾ പറ്റാത്തതുകൊണ്ടാവാം. സിനിമയമാണ്, ഇന്ന് നമ്മളെ പിടിച്ചു മാറ്റിയിട്ടുണ്ടെങ്കിൽ, ഇന്ത്യൻ സിനിമ തന്നെ നമ്മളുടെ പുറകെ വരുന്ന ഒരു കാലമുണ്ടാവും എന്ന് ദിലീപ് പറഞ്ഞു, അത് അങ്ങനെ തന്നെ നടക്കുകയും ചെയ്തു.

also read
അദ്ദേഹം കൈ തരുമ്പോള്‍ വല്ലാത്തൊരു ഫീലാണ്, മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ സ്‌നേഹവും പരിഗണനയും കിട്ടുക എന്നത് വലിയ കാര്യം, തുറന്നുപറഞ്ഞ് ചന്തുനാഥ്

Advertisement