‘ഞങ്ങളുടെ ജോസൂട്ടി പാവമായിരുന്നു, മനസിലാക്കാൻ നിനക്ക് കഴിഞ്ഞില്ല’; റോസിന് ജോസൂട്ടിയെ തിരിച്ചുകിട്ടിയെന്ന് പറഞ്ഞ ജ്യോതി കൃഷ്ണയോട് ആരാധകർ

230

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമ ആരാധകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് ജ്യോതി കൃഷ്ണ. ബോംബെ മാർച്ച് പന്ത്രണ്ട് എന്ന 2011ൽ പുറത്തിറങ്ങിയ സിനിമയിലൂടെ ആ യിരുന്നു ജ്യോതി കൃഷ്ണയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

പിന്നീട് ഗോഡ് ഫോർ സെയിൽ, ഞാൻ, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിൽ ഈ തൃശ്ശൂർ സ്വദേശിനി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അതേ സമയം പിന്നീട് സിനിമയിൽ വേഷങ്ങൾ കുറഞ്ഞപ്പോൾ ജ്യോതി കൃഷ്ണ സിനിമയിൽ നിന്ന് അവധിയെടുത്തു ദുബായിയി ൽ ഒരു സ്വകാര്യ എഫ് എമ്മിൽ ജോലി ചെയ്തിരുന്നു.

Advertisements

ആ സമയത്ത് ജ്യോതി കൃഷ്ണ അരുൺ ആനന്ദ രാജുമായി പ്രണയത്തിൽ ആകുകയും തുടർന്ന അവർ വിവാഹിതർ ആകുകയും ചെയ്തു. 2017 നവംബർ 19ന് ആയിരുന്നു വിവാഹം. ക്ലാസ്സ്മേറ്റ്സ് സിനിമയിലെ റസിയയായി അ ഭിനയിച്ച നടി രാധികയുടെ സഹോദരനാണ് അരുൺ.ധ്രുവ് ശൗര്യ എന്ന ഒരു മകൻ ഈ ദമ്പതികൾക്ക് ഉണ്ട്. ഇപ്പോഴിതാ തന്റെ ഹിറ്റ് സിനിമ ലൈഫ് ഓഫ് ജോസൂട്ടിയിലെ നായകനായ ജോസൂട്ടിയായി എത്തിയ ദിലീപിനെ കമ്ടുമുട്ടിയതിന്റെ വിശേഷങ്ങൾ പങ്കിടുകയാണ് ജ്യോതി കൃഷ്ണ.

ALSO READ- ഫ്‌ളൈറ്റിൽ വെച്ചുള്ള ശക്തമായ സൗഹൃദം; ഭർത്താവ് അപകടത്തിൽ പെട്ടപ്പോഴും സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്; നിയയുമായുള്ള സൗഹൃദത്തെ കുറിച്ച് ലക്ഷ്മി പ്രിയ

താരം റോസിന് ജോസൂട്ടിയെ തിരിച്ചുകിട്ടിയേ എന്ന ക്യാപ്ഷനോടൊണ് ചിത്രങ്ങൾ പങ്കുവെച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങൾ വൈറലായി മാറിയത്. ഈ ചിത്രത്തിന് നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്. എന്നാലും ഞങ്ങളുടെ ജോസൂട്ടിയെ ഇട്ടേച്ച് പോയിട്ട് വീണ്ടും കൂട്ടുകൂടാൻ വന്നേക്കുകയാണോ, ലെ ജോസൂട്ടി, പോരുന്നോ എന്റെ കൂടെ, അടുത്ത സ്റ്റോപ്പിൽ ഇറക്കി വിടാം. എന്നാലും വല്ലാത്തൊരു തേപ്പായിരുന്നു, ഞങ്ങളുടെ ജോസൂട്ടി പാവമായിരുന്നു, അത് മനസിലാക്കാൻ നിനക്ക് കഴിഞ്ഞില്ലെന്നൊക്കെയാണ് ഈ ച്തിരത്തിന് താഴെ വരുന്ന കമന്റ്‌സുകൾ. ഒപ്പം, എന്നാണ് നിങ്ങളൊന്നിച്ചൊരു സിനിമ ഉണ്ടാവുന്നതെന്നും പലരും ചോദിക്കുന്നുണ്ട്.

2017ൽ വിവാഹിതയായ ജ്യോതി കൃഷ്ണ അഭിനയത്തിൽ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. കുടുംബജീവിതവും പ്രധാനപ്പെട്ടതാണല്ലോ. പിന്നെ മകന്റെ വരവൊക്കെയായി തിരക്കിലായിരുന്നു.


സിനിമയിലേക്ക് തിരികെ വരണമെന്ന ആഗ്രഹം മനസിലുണ്ട്. നല്ലൊരു കഥാപാത്രത്തെ ലഭിച്ചാൽ തീർച്ചയായും ഞാൻ എത്തും. വീണ്ടും അഭിനയിക്കുന്നതിലൊന്നും ഭർത്താവിന് എതിർപ്പുകളില്ലെന്നും മുൻപൊരു അഭിമുഖത്തിൽ ജ്യോതി കൃഷ്ണ പറഞ്ഞിരുന്നു.

ഭർത്താവ് തന്നെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കുന്ന ആളാണെന്നും ജ്യോതി കൃഷ്ണ പറഞ്ഞിരുന്നു.

Advertisement