ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത തൃശൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

97

നടൻ ദിലീപിന്റെ വീട്ടിൽ അനുവാദമില്ലാതെ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത കേസിൽ തൃശൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വിമൽ വിജയ്യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു സംഭവം.

ദിലീപിനെ കാണാനെത്തിയതാണെന്നവകാശപ്പെട്ട് ഇയാൾ ഗേറ്റ് ചാടി കടന്ന് പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു. വീട്ടുകാരെ അസഭ്യം പറയാൻ തുടങ്ങിയ വിമൽ, ആളുകൾ കൂടിയതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാൾ വന്നതും തിരിച്ച് പോയതും അങ്കമാലിയിൽ നിന്നുള്ള ഓട്ടോയിലായിരുന്നു.

Advertisements

ഈ ഓട്ടോ റിക്ഷ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസസമായിരുന്നു മലയാളത്തിന്റെ ജനപ്രിയതാരം ദിലീപ് അമ്പത്തിമൂന്നാം പിറന്നാൾ ആഘോഷിച്ചത്.

അച്ഛനൊപ്പമുള്ള ചെറുപ്പത്തിലെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മീനാക്ഷി ആശംസ അറിയിച്ചത്. ദിലീപിന്റെ അനിയനും ഹരിശ്രീ അശോകനും, നാദിർഷയും ഉൾപ്പടെയുള്ള സുഹൃത്തുക്കളും ആരാധകരും താരത്തിന് ആശംസ അറിയിച്ച് എത്തിയിരുന്നു.

ദിലീപിന്റെ മകൾ മാമാട്ടി എന്നുവിളിക്കുന്ന മഹാലക്ഷ്മിയുടെ പിറന്നാളും ഈ അടുത്തിടെയായിരുന്നു. മലയാളത്തിൽ ഏറെ ആരാധകരുള്ള താരകുടുംബമാണ് ദിലീപിന്റേത്.

അച്ഛൻ ദിലീപിനെയും അമ്മയായ മഞ്ജു വാര്യരെയും രണ്ടാനമ്മയായ കാവ്യാമാധവനെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും മാമാട്ടി എന്നുവിളിക്കുന്ന മഹാലക്ഷ്മിയും സോഷ്യൽമീഡിയയിൽ താരങ്ങളാണ്.

 

Advertisement