ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ മീനാക്ഷിയുടെ വൈറൽ ചിത്രത്തിന് വിമർശനവുമായി ശ്രീരാജ്!

325

രണ്ടുദിവസമായി സോഷ്യൽമീഡിയയിൽ മീനാക്ഷിയുടെ പുതിയ ഒരു ചിത്രം ചർച്ചയായിരിക്കുകയാണ്. കാവ്യ മാധവൻ ഫാൻസ് പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്. പുതിയ പിക് എത്തിയപ്പോൾ മുതൽ താര പുത്രിയുടെ ഒപ്പം ആരാണ് എന്ന ചോദ്യവുമായി നിരവധി ആളുകൾ എത്തുകയും ചെയ്തു. ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയ തന്നെ മീനാക്ഷിയ്ക്ക് ഒപ്പമുള്ള ആളെ കണ്ടെത്തുകയും ചെയ്തു. ഒപ്പം ഉള്ളത് നാദിർഷായുടെ അനുജന്റെ മകൻ ആണെന്ന് കണ്ടെത്തുകയും ചെയ്തു. ഇപ്പോൾ മീനാക്ഷിയുടെ ചിത്രത്തിന് എതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി ശ്രീരാജ് കൈമൾ.

Also read

Advertisements

നല്ല രീതിയിൽ തന്നെ തേച്ചിട്ട് പോയി! പുള്ളിക്കാരൻ നല്ല ഹാപ്പിയാണ്, ഞാൻ മാത്രം ഒന്നര വർഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു ; ഇനി പെട്ടെന്നാന്നും പ്രണയിക്കാൻ താൽപര്യമില്ലെന്ന് ആര്യ

അഭിനയത്തിലൊന്നും സജീവം അല്ലെങ്കിലും മലയാളത്തിലെ യുവ നടിമാർക്ക് കിട്ടുന്ന ആരാധനയാണ് മീനാക്ഷിക്ക് ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്നത്. ഒന്നര ലക്ഷത്തിനു അടുത്തുള്ള ഫോളോവേഴ്സാണ് മീനാക്ഷിക്ക് ഇൻസ്റ്റയിൽ മാത്രം ഉള്ളത്. ഒപ്പം നിരവധി ഫാൻസ് പേജുകളും ഇൻസ്റ്റയിലും ഫേസ്ബുക്കിലും സജീവമാണ്. ദിലീപ്- കാവ്യ പുതിയ വിശേഷങ്ങൾ ഒക്കെയും ഈ പേജുകളിലൂടെയാണ് വൈറലാകുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താര പുത്രി. ചിത്രങ്ങൾ പങ്ക് വച്ച ഉടൻ തന്നെ അത് വൈറൽ ആവുകയും ചെയ്യും. അടുത്തിടെയാണ് മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ സജീവം ആകുന്നത്.
താരങ്ങളുടെ മക്കൾ അഭിനയത്തിൽ സജീവം ആകുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. അത്തരത്തിൽ മീനാക്ഷി അഭിനയത്തിലേക്ക് എത്തുമോ എന്നറിയാനുള്ള ആകാംക്ഷയും പ്രേക്ഷകർക്കുണ്ട്.

എന്നാൽ അഭിനയത്തിനേക്കാളും പഠനത്തിനാണ് മീനാക്ഷി പ്രാധാന്യം നൽകുന്നത് എന്ന് വ്യക്തവുമാണ്. ഇടക്ക് ടിക് ടോക് വീഡിയോകളിലൂടെ തന്റെ അഭിനയപാടവം മീനാക്ഷി തെളിയിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും താൻ മിടുക്കിയാണ് എന്ന് മീനാക്ഷിയുടെ പല വീഡിയോകളിൽ നിന്നും വ്യക്തമാണ്.

നാദിർഷായുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ മീനാക്ഷി അവതരിപ്പിച്ച നൃത്തം ഏറെ വൈറലായിരുന്നു. അമ്മയെ പോലെ തന്നെയാണ് മീനാക്ഷി എന്നും അന്ന് ആരാധകർ പറഞ്ഞു.

കഴിഞ്ഞദിവസമാണ് നാദിർഷായുടെ സഹോദരന്റെ മകനൊപ്പമുള്ള മീനാക്ഷിയുടെ ഒരു ചിത്രം വൈറലായി മാറിയത്. ആദ്യം മീനാക്ഷിക്ക് ഒപ്പമുള്ള ആളെ മനസിലായില്ലെങ്കിലും അധികം വൈകാതെ തന്നെ ആളെ സോഷ്യൽ മീഡിയ കണ്ടെത്തി. എന്നാൽ ഇപ്പോൾ ഉയർന്ന വിമർശനം ആണ് വൈറലായി മാറുന്നത്.

ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി ശ്രീരാജ് കൈമൾ ആണ് മീനാക്ഷിക്ക് എതിരെ വിമർശനം ഉന്നയിച്ചത്. നടൻ ദിലീപിന്റെ മകൾ മീനാക്ഷിക്ക് ഒപ്പം നാദിർഷായുടെ സഹോദരന്റെ മകൻ, ‘ദിലീപിനെ കുടുംബമടക്കം നശിപ്പിക്കാൻ ആണെന്ന് തോന്നുന്നു ഇനി അവരുടെ തീരുമാനം’, എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് ശ്രീരാജ് ചിത്രം പങ്കുവച്ചത്. നിരവധി അഭിപ്രായങ്ങൾ ആണ് ചുരുങ്ങിയ സമയം കൊണ്ട് ചിത്രത്തിന് ലഭിച്ചത്.

Also read

‘ചൊറിയാം.. പക്ഷേ മാന്തരുത്’ ; വിമർശനത്തിനെതിരെ വീണ്ടും സുബി സുരേഷ്!

ചാനൽ ചർച്ചകളിലെല്ലാം ശ്രീരാജ് കൈമൾ പ്രത്യക്ഷപ്പെടാറുണ്ട്. മാത്രമല്ല ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ജീവനൊടുക്കാൻ ഒരിക്കൽ ഒരുങ്ങിയ ശ്രീരാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഭാഗമെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് ശ്രീരാജ് കൈമൾ അന്ന് വാർത്തകളിൽ നിറഞ്ഞു നിന്നത്.

 

 

Advertisement