ദിൽഷ പ്രണയത്തിലാണോ? ചിത്രത്തിലുള്ള ആ ചെറുപ്പക്കാരൻ ആരാണ്? റോബിനെ ഉപേക്ഷിച്ചത് ഈ യുവാവിന് വേണ്ടിയോ; സോഷ്യൽ മീഡിയ തിരയുന്ന സൂരജ് ഇതാ

1545

നർത്തകിയായ ദിൽഷ പ്രസന്നൻ ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിലെ ആദ്യ ലേഡി വിന്നറാണ്. സീസൺ 4 ൽ ഫൈനൽ സിക്സിൽ വന്ന ആറ് പേരെയും പിന്തള്ളി ദിൽഷ ഒന്നാമത് എത്തുക ആയിരുന്നു. എന്നാൽ താരം വിന്നർ ആയതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

വിന്നർ ആകാൻ ദിൽഷ അർഹയല്ലെന്നും ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ആരാധകരുടെ വോട്ടാണ് ദിൽഷയ്ക്ക് ലഭിച്ചതെന്നുമാണ് പലരും പറയുന്നത്. തനിക്കെതിരെ ഉയർന്ന ഇത്തരം ആരോപണങ്ങളിൽ ദിൽഷ മൗനം പാലിച്ചുവെങ്കിലും ഒടുവിൽ പ്രതികരണവുമായി എത്തിയിരുന്നു. ഒരു വീഡിയോയിലൂടെയാണ് ദിൽഷ താനും ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചു എന്ന് പറഞ്ഞത്. പിന്നാലെ ദിൽഷയുടെ തീരുമാനത്തിൽ പ്രതികരണവുമായി റോബിൻ എത്തുകയും ചെയ്തു. സന്തോഷമായി ഇരിക്കൂ ദിൽഷ ബഹുമാനം മാത്രമെയുള്ളൂ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ എല്ലാവിധ ആശംസകളും നേരുന്നു. നീ നൽകിയ എല്ലാ ഓർമകൾക്കും നന്ദി നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നു എന്നാണ് റോബിൻ കുറിച്ചത്.

Advertisements

ഡോ. റോബിൻ ബിഗ് ബോസിൽ വെച്ച് ദിൽഷയോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. എന്നാൽ റോബിനോട് തന്റെ സുഹൃത്ത് എന്നതിനപ്പുറത്തേയ്ക്ക് മറ്റൊരു ബന്ധത്തിനും താൽപ്പര്യമില്ലെന്നാണ് ദിൽഷ അന്നും വ്യക്തമാക്കിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ ദിൽഷ-റോബിൻ ആരാധകർ ഒന്നിച്ച് ദിൽറോബ് ആർമികൾ രൂപീകരിക്കുകയും ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ പല പോസ്റ്റുകളും പങ്കുവെക്കുകയും ചെയ്തിരുന്നു.

ALSO READ- വീട്ടിൽ അമ്മ കല്യാണ കാര്യത്തെക്കുറിച്ച് ഒക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്, ഒരാളെ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു വിവാഹം ചെയ്യുന്നതാണ് താല്പര്യം; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

വിഷയം സൈബർ ലോകത്താണ് കൂടുതൽ ആഘോഷിക്കപ്പെട്ടത്. ദിൽഷ-റോബിൻ വിഷയങ്ങളൊക്കെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയും ഇപ്പോൾ ഈ ചർച്ചകൾ ദിൽഷയുടെ പുതിയ സുഹൃത്തിലേക്ക് വഴിമാറുകയും ചെയ്തിരിക്കുകയാണ്. ദിൽഷയുടെ പേരിനൊപ്പം സൂരജ് എന്ന പേരും ആളുകൾ ചർച്ചയാക്കുകയാണ്.

ദിൽഷയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വ്യപക പ്രചരണം നടക്കുന്നത്. സൂരജ് എന്ന ചെറുപ്പക്കാരനുമൊത്തുള്ള ദിൽഷയുടെ ചിത്രങ്ങൾ സഹിതമായിരുന്നു പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടത്. ആദ്യം സൂരജിനെ ചിത്രീകരിച്ചത് ദിൽഷയുടെ കാമുകൻ എന്ന നിലയ്ക്കാണെങ്കിൽ പിന്നീട് ദിൽഷയുടെ സഹോദരിയുടെ കാമുകനാണ് സൂരജ് എന്ന തരത്തിലായിരുന്നു പോസ്റ്റുകൾ.

ALSO READ- എന്നോട് അങ്ങനെ ടിനി ടോം ചെയ്യുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, ആ സംഭവത്തിന് ശേഷം ടിനി ടോമിനോട് മിണ്ടാറില്ലായിരുന്നു; വെളിപ്പെടുത്തലുമായി തെസ്‌നി ഖാൻ

അതേസമയം, വർഷങ്ങളായി ദിൽഷയും സൂരജും തമ്മിൽ നല്ല സുഹൃത്തുക്കളുമാണ് എന്നതാണ് യാഥാർഥ്യം. ഇരുവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഇക്കാര്യം വ്യക്തമാകും. ദിൽഷയ്ക്കും കുടുംബത്തിനും ഒപ്പമുള്ള യാത്ര വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇവർ പങ്കു വച്ചിട്ടുണ്ട്.

ദിൽഷ ബിഗ് ബോസ്സിൽ നിന്ന് പുറത്തു വന്നതിനു ശേഷം സിനിമ മേഖലയിലുള്ള ചിലരെ കാണാൻ ദിൽഷക്കൊപ്പം സൂരജും എത്തിയിരുന്നു. ഇവർ തമ്മിലുള്ള പരിയചം തുടങ്ങുന്നത് എട്ട് വർഷങ്ങൾക്ക് മുൻപാണെന്നും സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നു. ഇതിന്റെയൊക്കെ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇരുവരും പ്രണയത്തിലാണെന്ന പ്രചരണം നടക്കുന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ദിൽഷയോ മറ്റുള്ളവരോ പ്രതികരിച്ചിട്ടില്ല.

Advertisement