കേരളത്തിനെ സംബന്ധിച്ചിടത്തോളം ന്യൂ നോർമൽ ദിൽഷ ആയിരിക്കാം, പ്രേക്ഷകർക്ക് തെറ്റ് പറ്റിയതാകാം; റോബിന്റെ പ്രണയം ഫെയ്ക്ക് എന്നും റിയാസ്

256

മലയാളികളെ ഏറെ രസിപ്പിച്ച റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ബിഗ് ബോസ് സീസൺ 4 ആണ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഒട്ടുമിക്ക പ്രേക്ഷകരും മുടങ്ങാതെ കണ്ടിരുന്നു. ദിൽഷ വിജയിയും ബ്ലെസ്ലി റണ്ണറപ്പുമായ ഷോയിൽ നിരവധി ആരാധകരെ സൃഷ്ടിച്ചാണ് റിയാസ് സലിം പടിയിറങ്ങിയത്.

ഈ സീസണിന്റെ തുടക്കത്തിൽ ഏറ്റവും തിളങ്ങിയ താരം റോബിൻ ആയിരുന്നെങ്കിലും അവസാന നിമിഷമായപ്പോഴേക്കും വൈൽഡ് കാർഡ് എൻട്രിയായി വന്ന റിയാസിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങി. ആദ്യമൊക്കെ വെറുത്തിരുന്നവർ പോലും അവസാനമായപ്പോൾ റിയാസിന്റെ ഫാനായി മാറുന്ന കാഴ്ചയാണ് കണ്ടത്.

Advertisements

റിയാസിന്റെ ജീവിതകഥകൾ കേട്ടിട്ടും ടാസ്‌കിനിടയിൽ ട്രാൻസ്ജെൻഡേർസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേട്ടിട്ടും ജന്റർ ഇക്വാളിറ്റി ആഗ്രഹപ്പെടുന്ന ഒരുപാട് മനുഷ്യർ റിയാസിന്റെ ഫാനായി മാറി.തന്റെ നിലപാടുകളുടെ പേരിൽ റിയാസ് പലരുടേയും കണ്ണിലെ കരടായി മാറിയിരുന്നെങ്കിലും നിലപാട് മാറ്റാൻ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ കട്ടൻ വിത്ത് ഇമ്മട്ടി എന്ന അഭിമുഖത്തിൽ റിയാസ് പറയുന്ന കാര്യങ്ങൾ വൈറലാവുകയാണ്.

ALSO READ- പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ മതം പ്രശ്‌നമായി; കുഞ്ഞുണ്ടാവുമ്പോൾ ഇടേണ്ട പേര് മുൻപ് തന്നെ തീരുമാനിച്ചതാണ്! പ്രണയം തുറന്ന് പറഞ്ഞ് ശിഖയും ഫൈസലും

ബിഗ് ബോസ് ഷോയിൽ നിമിഷ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് റിയാസ് പറഞ്ഞു. ഞങ്ങൾ ഒരാഴ്ചയേ ഒന്നിച്ചുണ്ടായിരുന്നുള്ളൂ. നിമിഷ എപ്പോഴും പറയും നിമിഷയുടെ മെയിൽ വേർഷനാണ് ഞാനെന്ന്. പല കാര്യങ്ങളിലും ഒരേപോലെയാണ് ഞങ്ങൾ ചിന്തിക്കുന്നതെന്നും റിയാസ് പ്രതികരിക്കുന്നു.

ബിഗ് ബോസ് ഷോയിലെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥി ജാസ്മിൻ ആയിരുന്നെന്ന് റിയാസ് സലിം മുൻപും പറഞ്ഞിട്ടുണ്ട്. ഈ അഭിമുഖത്തിലും ജാസ്മിനെ കുറിച്ച് റിയാസ് തുറന്നുപറയുന്നു. ജാസ്മിൻ കാര്യങ്ങൾ വ്യക്തമായി പറയും ടാസ്‌ക് ചെയ്യുന്നത് എല്ലാം റിയൽ ആയിട്ടാണ്. ജാസ്മിൻ ആണ് ലേഡി ബിഗ് ബോസ്. അവിടെയുണ്ടായിരുന്ന സമയത്ത് ഏറ്റവും കൂടുതൽ പ്രസൻസ് ഉണ്ടായിരുന്നത് ജാസ്മിന്റെ ആയിരുന്നു. അത്രയും സ്‌ട്രോങ് ആയിരുന്നു ജാസ്മിൻ എന്നും റിയാസ് പറഞ്ഞു.

ALSO READ- ‘എന്റെ മകൾ ഇപ്പോ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് 32 വയസായേനെ! ലക്ഷ്മിയുടെ നഷ്ടപ്പെട്ട വേദന പട്ടടയിൽ വെച്ച് കഴിഞ്ഞാൽ ആ ചാരത്തിന് പോലും ഉണ്ടാവും’; കണ്ണുനിറഞ്ഞ് സുരേഷ് ഗോപി

‘എനിക്ക് ഒരു സ്ഥലത്ത് നിൽക്കാൻ കഴിയില്ല, എന്തൊക്കെ ആനുകൂല്യങ്ങൾ കിട്ടിയാലും. അതുകൊണ്ട് അവിടെ നിന്ന് ഇറങ്ങി പോകുന്നു എന്നത് ജാസ്മിന്റെ ധൈര്യപൂർവമുള്ള തീരുമാനമാണ്.’ ജാസ്മിന് സ്‌നേഹം തോന്നുന്ന ആളുകളെ ജാസ്മിൻ എപ്പോഴും ചേർത്ത് പിടിക്കാറുണ്ടെന്നും റിയാസ് തുറന്നു പറയുന്നു.

മറ്റ് മത്സരാർത്ഥികളെ കുറിച്ചും റിയാസ് തുറന്നടിക്കുന്നുണ്ട്. ബിഗ് ബോസിൽ വന്ന സമയം മുതൽ ധന്യ കുറച്ച് ഇമേജ് കോൺഷ്യസ് ആയിരുന്നു. അവസാനമായപ്പോഴേക്കും അത് മാറിയെന്നും റിയാസ് നിരീക്ഷിക്കുന്നു.

പ്രേക്ഷകർ തന്നെ ഹീറോ ആയിട്ട് കാണാൻ എന്ത് ചെയ്യണമെന്ന് റോബിന് അറിയാമായിരുന്നു. റോബിന് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റണമെന്നതായിരുന്നു ലക്ഷ്യം. അതിന് എന്ത് വഴി തെരഞ്ഞെടുക്കണമെന്ന് റോബിന് അറിയാം. ആ വഴി റോബിൻ തെരഞ്ഞെടുക്കും, ആ വഴിയിൽ റോബിൻ ഒച്ചയെടുക്കും, അങ്ങനെ റോബിൻ ഹീറോയാകും. ബിഗ്‌ബോസിനകത്ത് റോബിൻ, റോബിനെ തന്നെ മാർക്കറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇനിയും റോബിനത് ചെയ്യുമെന്നും റിയാസ് പറഞ്ഞു. റോബിന്റേത് ഫെയ്ക്ക് ലൗ സ്റ്റോറി ആയിരുന്നുവെന്നും റിയാസ് പറഞ്ഞു.

ബിഗ് ബോസ് വിന്നറായ ദിൽഷയെയും റിയാസ് വിമർശിക്കുന്നുണ്ട്. എപ്പോഴും പറയാറുണ്ട്, ഞാൻ ബാംഗ്ലൂർ പോയെങ്കിലും ഞാൻ ബാക്കിയുള്ള പെൺകുട്ടികളെ പോലെയല്ല. മലയാള മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ആളാണ് എന്നൊക്കെ. ഈ പരാമർശം തന്നെ തെറ്റാണ്. ദിൽഷയെ സംബന്ധിച്ച് ബാംഗ്ലൂരിൽ ജീവിക്കുന്ന, ഇഷ്ടമുള്ള ഡ്രസ് ഇടുന്ന അത്യാവശ്യം നല്ല സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്ന ഒരാളാണ്.

പക്ഷേ ദിൽഷ ഞാൻ എപ്പോഴും മലയാളത്തനിമയോടു കൂടി വളരെ അച്ചടക്കത്തോടെ വളരുന്ന ഒരാളാണെന്നാണ് പറയുന്നത്. കേരളത്തിനെ സംബന്ധിച്ചിടത്തോളം ന്യൂ നോർമൽ ദിൽഷ ആയിരിക്കാം. ചിലപ്പോൾ പ്രേക്ഷകർ ന്യൂ നോർമലിനെ മനസിലാക്കിയ രീതിയിലും തെറ്റ് പറ്റിയിട്ടുണ്ടാകാമെന്നും റിയാസ് പറയുന്നു.

Advertisement