1200 ആഴ്ചകള്‍ പിന്നിട്ടിട്ടും തുടര്‍ച്ചയായി പ്രദര്‍ശനം തുടരുന്ന ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കേ

52

ഇന്ത്യന്‍ സിനിമയില്‍ ഇനി അത്രയെളുപ്പമൊന്നും തകര്‍ക്കാനാകാത്ത വിജയം സ്വന്തമാക്കിയ ചിത്രമാണ് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കേ.

Advertisements

23 വര്‍ഷങ്ങള്‍ക്കു മുമ്ബ് പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഷാറുഖ് ഖാനും കജോളുമാണ് പ്രധാന വേഷങ്ങളിലെത്തിയത്.

ആദിത്യ ചോപ്ര സംവിധാനം ചെയ്ത ഈ പ്രണയചിത്രം ഇന്നും ബോളിവുഡ് ആരാധകരുടെ ഫേവറൈറ്റ് ആണ്.

മുംബൈയിലെ മറാത്ത മന്ദിര്‍ തിയറ്ററില്‍ 1200 ആഴ്ചകള്‍ പിന്നിട്ടിട്ടും ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്. ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്ക് നന്ദി അറിയിച്ചി ഷാറൂഖും കജോളും ട്വിറ്ററിലെത്തി.

Advertisement