ഒരിക്കലും മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തെ തിലകന് അവതരിപ്പിക്കാന്‍ കഴിയില്ല, എന്നിട്ടും അദ്ദേഹം എന്തിന് ആ കള്ളം പറഞ്ഞു, തുറന്നുപറഞ്ഞ് ഭദ്രന്‍

27129

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച ചിത്രമാണ് ഉടയോന്‍. പ്രമുഖ സംവിധായകന്‍ ഭദ്രനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അച്ഛനായും മകനായുമാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്.

Advertisements

ഉടയോനിലെ മോഹന്‍ലാലിന്റെ രണ്ട് കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും കൂടുതലും ശ്രദ്ധനേടിയത് അച്ഛന്‍ കഥാപാത്രമായ ശൂരനാട് കുഞ്ഞ് എന്ന കഥാപാത്രമായിരുന്നു. ഈ കഥാപാത്രം താനായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നതെന്ന് മുമ്പ് നടന്‍ തിലകന്‍ പറഞ്ഞിരുന്നു.

Also Read: ഞങ്ങളുടെ സിനിമയ്ക്ക് വലിയ തിയേറ്ററുകളോ ഷോകളോ പോസ്റ്ററുകളോ ഒന്നുമില്ല, സത്യം പറഞ്ഞാല്‍ നല്ല വിഷമമുണ്ട്, ഉണ്ണി ലാലു പറയുന്നു

ഇപ്പോഴിതാ തിലകന്റെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുകയാണ് സംവിധായകന്‍ ഭദ്രന്‍. താന്‍ സ്വപ്‌നത്തില്‍ പോലും തിലകനെ ആ കഥാപാത്രമായി കണ്ടിട്ടിട്ടില്ലെന്ന് ഭദ്രന്‍ പറയുന്നു.

ഒരിക്കലും മോഹന്‍ലാല്‍ അവതരിപ്പിച്ച ശരീരഭാഷയോടെ ശൂരനാട് കുഞ്ഞ് എന്ന കഥാപാത്രത്തെ തിലകന് അവതരിപ്പിക്കാന്‍ കഴിയില്ലെന്നും ആ ഒരു കരുത്ത് തിലകന് ഇല്ലെന്നും കാരണം അപ്പോള്‍ അദ്ദേഹത്തിന് അസുഖമായിരുന്നുവെന്നും ഭദ്രന്‍ പറയുന്നു.

Also Read: കല്യാണം കഴിഞ്ഞ് രണ്ട് മാസം, എപ്പോഴാണ് കുട്ടികളെന്ന് ചോദ്യം, ഹന്‍സികയുടെ മറുപടി ഇങ്ങനെ

ഉടയോനിലെ ശൂരനാട് കുഞ്ഞ് നല്ല കരുത്തനായ ഒരാളാണ്. സുഖമില്ലാതിരുന്ന തിലകന്‍ ചേട്ടന് എങ്ങനെ അത് ചെയ്യാന്‍ കഴിയും, അദ്ദേഹത്തിന് എങ്ങനെ അത് ആപ്റ്റാവും എന്തിനുവേണ്ടി തിലകന്‍ ചേട്ടന്‍ അങ്ങനെ പറഞ്ഞുവെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും ഭദ്രന്‍ പറയുന്നു.

Advertisement