മനസ്സിലുള്ളത് സൂപ്പര്‍ താരങ്ങളെ വച്ചുള്ള വലിയ പടങ്ങള്‍, ഇനിയും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യണമെന്ന് വിനയന്‍

157

വര്‍ഷങ്ങളായി മലയാള സിനിമയില്‍ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി നിറഞ്ഞു നില്‍ക്കുന്ന സംവിധായകന്‍ ആണ് വിനയന്‍. ഇപ്പോഴിതാ വിനയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ട് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്.

Advertisements

ചെറിയ ഇടവേളയ്ക്ക് ശേഷം വിനയന്‍ ഒരുക്കിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ മലയാള സിനിമയില്‍ നിന്നും വിലക്കുകള്‍ നേരിട്ടിരുന്നത് സംവിധായകന്റെ കരിയറിനെ ഏറെ ബാധിച്ചിരുന്നു.

Also Read: ചാരിറ്റിയില്‍ നിന്നും ഇനി പിന്മാറാന്‍ പറ്റില്ല, എല്ലാം ഉപേക്ഷിച്ച് നാട് വിട്ടാലോ എന്ന് വരെ ആലോചിച്ചു, സീമ ജി നായര്‍ പറയുന്നു

വിനയന്‍ ഏറെ കാലത്തിന് ശേഷമാണ് വലിയ കാന്‍വാസില്‍ പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള സിനിമ ഒരുക്കിയത്. സംവിധായകന്റെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ സിജു വില്‍സണാണ് നായകന്‍. തിയ്യേറ്ററിലെത്തിയ ചിത്രം പ്രേക്ഷകര്‍ക്കൊപ്പമിരുന്നാണ് വിനയന്‍ കണ്ടത്.

ചിത്രം കണ്ടതിന് ശേഷം ഇനിയും ഇത്തരത്തിലുള്ള വലിയ ചിത്രങ്ങള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് വിനയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നടന്‍ മോഹന്‍ലാലുമായിട്ട് ഒരു പടം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇപ്പോള്‍ ആ പടത്തിന്റെ ചര്‍ച്ച നടക്കുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

Also Read: ആദ്യകാലത്ത് മുത്തുച്ചിപ്പി, ഇന്ന് തുണ്ട് വീഡിയോയിലൂടെ ലൈംഗിക വിദ്യാഭ്യാസം നേടാമെന്ന് മല്ലു ട്രാവലര്‍, എന്തുപറഞ്ഞാലും അവസാനം മണ്ടത്തരത്തിലേ അവസാനിക്കൂവെന്ന് ട്രോളന്മാര്‍

തന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു രാക്ഷസ രാജാവെന്നും അതിന് ശേഷം മമ്മൂക്കയ്ക്കു വേണ്ടിയുള്ള ഒരു കഥാപാത്രം തന്റെ മനസില്‍ ഉണ്ടെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement