യുവാക്കളുടെ കുട്ടൂസ്‌ പ്രിയ പ്രകാശിനും അണ്‍ലൈക്ക് പെരുമഴ; അഡാറ് ലൗവിലെ പുതിയ പാട്ടിനെ തേച്ചൊട്ടിച്ച് കാണികള്‍

47

ഒരൊറ്റ ഗാനം കൊണ്ട് ചിത്രീകരണം കഴിയും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് അഡാറ് ലൗവ്.
ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനവും അതിലെ നായിക പ്രിയ പ്രകാശും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Advertisements

നീണ്ട നാളുകള്‍ക്ക് ശേഷം ചിത്രത്തിലെ മറ്റൊരു ഗാനം കൂടി എത്തിയിരിക്കുകയാണ്. ‘എടി പെണ്ണേ ഫ്രീക്ക് പെണ്ണേ..’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്.

സത്യജിത്ത്, നീതു നടുവത്തേട്ട് എന്നിവര്‍ ചേര്‍ന്നു ആലപിച്ചിരിക്കുന്ന ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം.

വരികള്‍ മനസ്സിലാവുന്നില്ലെന്നും തട്ടിക്കൂട്ടിയ വരികളാണ് ഉപയോഗിച്ചതെന്നുമാണ് പരാതി. വയലാര്‍ എഴുതുമോ ഇത് പോലെ’ എന്ന് പറഞ്ഞ് കളിയാക്കിയവരും ഉണ്ട്.

ഗാനം പുറത്തിറങ്ങി മണിക്കൂറിനകം യൂട്യൂബില്‍ 2 ലക്ഷത്തി ഇരുപത്തി ആയ്യായിരത്തോളം അണ്‍ലൈക്കുകളാണ് പാട്ടിന് ലഭിച്ചത്. ഇരുപത്തി നാലായിരം ലൈക്കുകളാണ് ഇതുവരെ ഗാനത്തിന് ലഭിച്ചത്. ഇംഗ്ലീഷ്-മലയാളം കൂട്ടിച്ചേര്‍ത്താണ് വരികള്‍ തയ്യാറാക്കിയിരിക്കുന്നത്.

Advertisement