ആ ഒരു രാത്രിക്കൊണ്ട് അവൻ മരിക്കുമെന്നാണ് ഡോക്ടർ പറഞ്ഞത്, പക്ഷെ അവൻ അതി ജീവിച്ചു; മകനെ കുറിച്ച് കനിഹ

116

തമിഴിൽ നിന്ന് വന്ന് മലയാളത്തിൽ ചേക്കേറിയ നടിയാണ് കനിഹ. വിവാഹശേഷമാണ് നടി തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോഴിതാ തന്റെ മകന്റെ ജനനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് നടി തുറന്ന് പറയുന്നത്. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടി തന്റെ മകന്റെ കാര്യങ്ങൾ വിശദ്ധീകരിക്കുന്നത്.

കനിഹയുടെ മകന്റെ പേര് സായി ഋഷി എന്നാണ്. 11 വയസ്സാണ് മകന്റെ പ്രായം ഇപ്പോൾ. കല്യാണശേഷം ഭർത്താവുമൊത്ത് ഞാൻ യു എസിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് കൺസീവ് ആകുന്നത്. അവന്റെ ജനനവും അവിടെവെച്ചായിരുന്നു. പ്രഗനൻസി സമയത്ത് എനിക്ക് യാതൊരു തരത്തിലും ഉള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. എല്ലാം കറക്ട് ആയിരുന്നു.

Advertisements

Also Read
ലോകത്തൊരു നടനും ചെയ്യാൻ മനസ്സ് കാണിക്കാത്ത രംഗം: ആ ഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ അമരീഷ് പുരി മോഹൻലാലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു

ഒൻപതാം മാസത്തിൽ എനിക്ക് പ്രസവവേദന വന്നു, ആശുപത്രിയിലെത്തി പ്രസവിച്ചു. പ്രസവശേഷം കുഞ്ഞിനെ എന്റെ അടുത്ത് കാണുന്നുണ്ടായിരുന്നില്ല. ഇന്ത്യൻ കുഞ്ഞുങ്ങൾക്ക് ബിൽറുബിൻ കുറവാണെന്നാണ് സാധാരണ പറയുന്നത്. അതിനാൽ കുഞ്ഞിനെ നിരീക്ഷിക്കാനായി കൊണ്ടുപോയിരിക്കുമെന്നാണ് ഞാൻ കരുതിയത്.

വൈകുന്നേരമായിരുന്നു എന്റെ പ്രസവം. അർദ്ധരാത്രിയിൽ ഒരു ഡോക്ടർ പെന്നും പുസ്തകവും ഒക്കെയായി റൂമിലേക്ക് വന്നു. അദ്ദേഹം ഒരു പേപ്പറിൽ ഒരു കുഞ്ഞ് ഹൃദയം വരച്ചിട്ട് ‘ക്ഷമിക്കണം നിങ്ങളുടെ കുഞ്ഞിന് ഹാർട്ടിന് ചെറിയ പ്രശ്നമുണ്ട്, ചിലപ്പോൾ ഈ രാത്രി തന്നെ അവൻ മരണപ്പെട്ടേക്കും’ എന്ന് പറഞ്ഞു. അത് കേട്ടതും എങ്ങിനെ റിയാക്ട് ചെയ്യണം എന്ന് പോലും അറിയാതെ ഞാൻ പതറി. എന്റെ കൈകളും, കാലുകളും വിറക്കാൻ തുടങ്ങി

Also Read
ജീവിച്ചിരിക്കുമ്പോൾ ഉപദ്രവിച്ചു എന്ന് പരാതി ; മരണ ശേഷം ഓർമ്മകൾ മായ്ക്കാതെ ഭർത്താവായ ഉണ്ണി, തിരിച്ചു വരവിന്റെ പാതയിൽ രാജൻ പി ദേവിന്റെ മകൻ

ഒരു രാത്രി അതിജീവിയ്ക്കില്ല എന്ന് പറഞ്ഞ എന്റെ കുഞ്ഞ് ജീവൻ രക്ഷാ മാർഗ്ഗങ്ങളോട് ഏഴ് ദിവസം പിന്നിട്ടു. ജീവൻ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിൽ സർജറി ചെയ്യാൻ തീരുമാനിച്ചു. ആ സമയത്ത് ഞാൻ പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല.

സർജറി നടക്കുന്ന ദിവസം എന്റെ ഭർത്താവിനെ ആശുപത്രിയിൽ നിർത്തി, ഞാൻ അമ്പലത്തിൽ പോയി. എട്ട് മണിക്കൂറോളം നീണ്ട സർജ്ജറിയായിരുന്നു. എല്ലാം അതിജീവിച്ച് വന്ന കുഞ്ഞാണ് എന്റെ മകൻ. അവൻ ദൈവത്തിന്റെ പുത്രനാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

Advertisement