ജീവിച്ചിരിക്കുമ്പോൾ ഉപദ്രവിച്ചു എന്ന് പരാതി ; മരണ ശേഷം ഓർമ്മകൾ മായ്ക്കാതെ ഭർത്താവായ ഉണ്ണി, തിരിച്ചു വരവിന്റെ പാതയിൽ രാജൻ പി ദേവിന്റെ മകൻ

4744

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് രാജൻ പി ദേവ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിന്റെ മകനും, സിനിമാ നടനുമായ ഉണ്ണിയുടെ ഭാര്യ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുമ്പ് ഉണ്ണിക്കെതിരെ അവർ പോലീസിൽ പരാതി നല്കുകയും ചെയ്തിരുന്നു.

ഉണ്ണിയുടെ ഭാര്യയായ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് അവരുടെ കുടുംബം രംഗത്തെത്തിയതോടെ വിഷയം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയും, പോലീസ് കേസാകുകയും ചെയ്തു. 2019 ലാണ് ഉണ്ണിയും പ്രിയങ്കയും വിവാഹിതരായത്. സിനിമ സീരിയൽ രംഗത്ത് നിന്നുള്ളവർ ഇവരുടെ വിവാഹത്തിന് എത്തുകയും ചെയ്തിരുന്നു.

Advertisements

Also Read
വിവാഹത്തിന് കാർമ്മികത്വം വഹിച്ച പൂജാരിയോടൊപ്പം വധു ഒളിച്ചോടി; അമ്പരന്ന് വീട്ടുകാരും നാട്ടുകാരും

എന്നാൽ കേസിന്റെയും ജയിൽവാസത്തിന്റെയും പിന്നാലെ തിരിച്ച് വരവിന് ഒരുങ്ങുകയാണ് ഉണ്ണി. പക്ഷെ തന്റെ പ്രിയതമയുടെ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കാൻ താരം ശ്രമിച്ചിട്ടില്ല. പ്രിയങ്കയുടെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാതെ ഇൻസ്റ്റയിൽ സജീവമാകുകയാണ് താരം. മുൻപൊരിക്കൽ വിവാഹ വാർഷിക ദിനത്തിൽ ഉണ്ണി പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

എന്നെ ജീവിത പങ്കാളി ആയി തെരെഞ്ഞെടുത്തിനു നന്ദി എന്നാണ് ഉണ്ണി പ്രിയങ്കയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് കുറിച്ചത്. നീ അവളെ വേദനിപ്പിച്ചാൽ മരണം അറിയും എന്നുള്ള നിറയെ പോസ്റ്റുകൾ ആണ് ഉണ്ണിയുടെ പ്രൊഫൈലിൽ നിറയുന്നത്. അവളെ അങ്ങനെ വിട്ടുകളയാൻ ഉണ്ണിക്ക് ആകില്ല എന്നാണ് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.

Courtesy: Public Domain

Also Read
കള്ളം പ്രചരിപ്പിച്ച് ആ രണ്ട് കോടിയൊക്കെ വാങ്ങി വീട്ടിൽ കൊണ്ട് പോയിട്ട് ഞാൻ എന്ത് ചെയ്യാനാണ്: സായ് പല്ലവി പറഞ്ഞത് കേട്ടോ

ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയിൽ സജീവമായത്. ഉണ്ണിയുടെ സഹോദരൻ ജിബിൽ രാജും സിനിമാരംഗത്തുള്ള വ്യക്തിയാണ്.

Advertisement