കള്ളം പ്രചരിപ്പിച്ച് ആ രണ്ട് കോടിയൊക്കെ വാങ്ങി വീട്ടിൽ കൊണ്ട് പോയിട്ട് ഞാൻ എന്ത് ചെയ്യാനാണ്: സായ് പല്ലവി പറഞ്ഞത് കേട്ടോ

408

പ്രേമം എന്ന അൽഫോൺസ് പുത്രന്റെ സൂപ്പർ ഹിറ്റ് നിവിൻ പോളി ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് സായി പല്ലവി. മികച്ച ഒരു നർത്തകി കൂടിയായ സായി പല്ലവി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനടി ആയി മാറുകയായിരുന്നു.

അതേ സമയം നേരത്തെ രണ്ട് കോടി രുപ പ്രിതഫലം ഓഫർ ചെയ്ത ഫെയർനെസ് ക്രീം പരസ്യത്തിൽ നിന്ന് സായ് പല്ലവി പിൻമാറിയത് വലിയ വാർത്ത ആയിരുന്നു. ഒട്ടുമിക്ക നടീനടൻമാർ എല്ലാം പണത്തിന് വേണ്ടി പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴാണ് ന്യൂ ജനറേഷൻ താരമായ സായ് പല്ലവി ധാർമികതയെ മാത്രം മാനിച്ചുകൊണ്ട് കോടികൾ വേണ്ടെന്ന് വെച്ചത്.

Advertisements

ബിഗ് ബജറ്റ് ചിത്രത്തിൽ ആണെങ്കിലും തന്റെ മുഖത്ത് അൽപം പോലും മേക്കപ് ഇടാതെയാണ് സായ് സ്‌ക്രീനിൽ എത്താറുള്ളത്. മുഖക്കുരു എല്ലാം അതുപോലെ തന്നെ വെളിപ്പെടുത്തിയാണ് അഭിനയം. അത് തന്നെയാണ് താരത്തിന്റെ വ്യക്തി മുദ്രയും. അതേസമയം, പരസ്യത്തിൽ നിന്നും പിൻമാറിയതിനെ കുറിച്ച് അന്ന് താരം കൂടുതൽ ഒന്നും പറഞ്ഞിരുന്നില്ല.

പിന്നീട് അതേക്കുറിച്ച് വെളിപ്പെടുത്തി സായ് പല്ലവി രംഗത്ത് എത്തിയിരുന്നു. നിറത്തെ കുറിച്ചുള്ള ഇന്ത്യാക്കാരുടെ കൺസെപ്റ്റ് തെറ്റ് ആണെന്നാണ് സായ് പല്ലവിയുടെ നിലപാട്. വെളുക്കാനുള്ള ക്രീമിന്റെ പരസ്യങ്ങൾ ഇവിടുത്തെ ചെറുപ്പക്കാരെ സ്വാധീനിക്കാൻ കാരണം എന്താണെന്ന് തനിക്ക് നേരത്തേ മനസിലായിട്ടുണ്ടെന്നും നടി പറയുന്നു.

അത്തരം പരസ്യങ്ങളിൽ നിന്നും പണം കിട്ടിയിട്ട് ഞാനെന്തു ചെയ്യാനാണ്? ഞാൻ വീട്ടിൽ പോയി മൂന്നു ചപ്പാത്തിയോ ചോറോ കഴിക്കും. എനിക്കതിലും വലിയ ആവശ്യങ്ങൾ ഒന്നുമില്ല. നിറത്തെ കുറിച്ചുള്ള നമ്മുടെ സ്റ്റാൻഡേർഡ് തെറ്റാണെന്ന് ഞാൻ പറയും.

Also Read
സൗഹൃദവും ആരാധനയും കീഴടക്കി, വാരിസ് സിനിമയ്ക്ക് സൗജന്യമായി സിമ്പുവിന്റെ വക പ്രമോഷന്‍; കൈയ്യടിച്ച് ഉളയ ദളപതി ആരാധകര്‍!

ഇത് ഇന്ത്യൻ നിറമാണ് നമുക്ക് വിദേശികളുടെ അടുത്തുപോയി അവരെന്ത് കൊണ്ടാണ് വെളുത്തിരിക്കുന്നത് എന്നു ചോദിക്കാൻ സാധിക്കില്ല. അത് അവരുടെ നിറമാണ്, ഇത് നമ്മുടേതും, സായ് പല്ലവി പറയുന്നു. തന്നേക്കാളും നിറം കുറവുള്ള അനിയത്തി നിറം വർധിപ്പിക്കണമെന്ന് ആഗ്രഹം പ്രകടിച്ചപ്പോൾ പച്ചക്കറികളും പഴങ്ങളും കഴിച്ചാൽ നിറം വയ്ക്കുമെന്ന് താൻ പറഞ്ഞു പറ്റിച്ചതും പിന്നീട് അതിൽ കുറ്റബോധം തോന്നിയതുമായ അനുഭവവും സായ് പല്ലവി പങ്കുവെച്ചു.

അത്തരം പരസ്യങ്ങൾ എങ്ങനെയാണ് ചെറുപ്പക്കാരെ സ്വാധീനിക്കുന്നത് എന്ന കാര്യം എനിക്ക് വളരെ ചെറുപ്പത്തിലേ മനസിൽ ആയിരുന്നു. ഒരിക്കൽ പൂജ നിറം കൂട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ പറഞ്ഞു അവളത് അനുസരിക്കുകയും ചെയ്തു. അവൾക്ക് പഴങ്ങളും പച്ചക്കറികളും ഇഷ്ടമില്ലാതിരുന്നിട്ടു കൂടി അവളത് ചെയ്തത് നിറം വർധിപ്പിക്കണമെന്ന ആഗ്രഹം കൊണ്ടാണ്.

അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി. എന്നേക്കാളും അഞ്ചുവയസ്സിന് ഇളയ ഒരു പെൺകുട്ടിയിൽ എന്റെ വാക്കുകൾ ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നു എന്നും സായ് പല്ലവി വ്യക്തമാക്കുന്നു. സിനിമയിൽ വരുന്ന സമയത്ത് തനിക്ക് അരക്ഷിതബോധം ഉണ്ടായിരുന്നെന്നും സായ് പല്ലവി തുറന്നു പറഞ്ഞു. മുഖക്കുരു, ആണുങ്ങളെ പോലെയിരിക്കുന്ന ശബ്ദം തുടങ്ങിയ ഘടകങ്ങളൊക്കെ തന്റെ അരക്ഷിത ബോധം കൂട്ടി.

പ്രേമം സിനിമ സ്വീകരിക്കപ്പെട്ടതോടെ ആണ് ആ അരക്ഷിതാവസ്ഥ തന്നിൽ നിന്നും മാറിയതെന്നും ഇപ്പോൾ സമൂഹത്തെ സ്വാധീനിക്കാനുള്ള ശക്തി അൽപ്പമെങ്കിലും ഉണ്ടെങ്കിൽ അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും സായ് പല്ലവി വ്യക്തമാക്കിയിരുന്നു.

Also Read
ഗുരുജി വിളിച്ചാല്‍ പ്രിയങ്ക ഒരു ഫയറാണ്! അടുത്തത് കത്രീന എന്ന് വിളിച്ചാല്‍ പിന്നെ തമാശയും; തുറന്ന് പറഞ്ഞ് കത്രീന കൈഫ്

Advertisement