സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് ഈ കാര്യങ്ങള്‍, ബാലയുമായി വേര്‍പിരിഞ്ഞ ശേഷം യൂട്യൂബ് ചാനല്‍ തുടങ്ങി എലിസബത്ത്, ആദ്യ വീഡിയോ വൈറല്‍

349

നടനും സംവിധായകനുമെല്ലാമാണ് നടന്‍ ബാല. മലയാള സിനിമയിലും തമിഴിലുമെല്ലാം നിറസാന്നിധ്യമാണ് ബാല. 2003ല്‍ അന്‍പ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയം ആരംഭിച്ചത്. ശേഷം മൂന്ന് തമിഴ് സിനിമകള്‍ കൂടി ചെയ്ത് 2006ല്‍ മലയാളത്തിലേക്ക് കളഭം എന്ന സിനിമയിലൂടെ അരങ്ങേറി.

Advertisements

ശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകള്‍ ബാലയ്ക്ക് ലഭിച്ചു. കളഭം എന്ന സിനിമയിലൂടെ നടന്‍ ബാലയുടെ മലയാളത്തിലേക്കുള്ള ചുവടു വെപ്പ് അതി ഗംഭീരമായിരുന്നു. മലയാളത്തിലെ ആദ്യത്തെ സിനിമയില്‍ തന്നെ നായക കഥാപാത്രം ചെയ്തത്തോടെ ബാലയുടെ അഭിനയ ജീവിതത്തിലെ രാശി തെളിഞ്ഞു.

Also Read: എന്റേത് സ്ത്രീകേന്ദ്രീകൃത കുടുംബം, ഞാന്‍ വളര്‍ന്നത് ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റും, മനസ്സുതുറന്ന് ദുല്‍ഖര്‍ സല്‍മാന്‍

വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ബാല കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹിതനായത്. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. എന്നാല്‍ അടുത്തിടെ എലിസബത്തുമായി ബാല വേര്‍പിരിഞ്ഞു, എലിസബത്ത് ഇപ്പോള്‍ സ്വന്തം വീട്ടിലാണെന്നൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

താന്‍ കുടുംബജീവിതത്തില്‍ രണ്ടാംതവണയും തോറ്റുപോയി എന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഒക്ടോബറിലാണ് ഇരുവരും വേര്‍പിരിഞ്ഞ വിവരം പുറത്തുവിട്ടത്. ബാലയുമായി പിരിഞ്ഞ ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമാണ് എലിസബത്ത്.

Also Read; മാസ് ലുക്കില്‍ കാതല്‍ സെറ്റിലെത്തി ജ്യോതിക, 12 വര്‍ഷത്തിന് ശേഷം മലയാള സിനിമയിലെത്തിയ താരത്തിന് വന്‍വരവേല്‍പ്പ്

സ്വന്തമായി യൂട്യൂബ് ചാനലുണ്ട് എലിസബത്തിന്. ഇപ്പോഴിതാ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. എല്ലാവരും അംഗീകരിച്ചതില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു വീഡിയോയുടെ തുടക്കം.

നിങ്ങളെല്ലാവരും കരുതുന്ന പോലുള്ള വിഷയമാവില്ല താന്‍ യൂട്യൂബില്‍ പങ്കുവെക്കാന്‍ പോകുന്നതെന്നും മെഡിക്കല്‍ ടോപ്പിക്കുകളാണ് താന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്നും എലിസബത്ത് പറയുന്നു. ഇപ്പോള്‍ താന്‍ മെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഡോക്ടറായി ജോലി നോക്കുകയാണെന്നും എലിസബത്ത് പറയുന്നു.


എലിസബത്തിന്റെ വാക്കുകള്‍ ഇങ്ങനെ

ഞാന്‍ ഡോ. എലിസബത്ത് മെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില് ജൂനിയര് ഡോക്ടറായി ജോലി നോക്കുകയാണ് ഇപ്പോള്‍. ഞാന്‍ ഭയങ്കര സീരിയസ് ആയിട്ട് ഒന്നും അല്ല യുട്യൂബില്‍ സജീവം ആയത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം തമാശയ്ക്ക് തുടങ്ങിയതാണ്. എന്നാല്‍ നിങ്ങള്‍ എന്നെ അംഗീകരിച്ചതില്‍ സന്തോഷം.

ചില ആളുകള്‍ മെഡിക്കല്‍ ടോപ്പിക്കുകളാണ് ചോദിക്കുക. അതിനൊക്കെ മറുപടി പറയാം എന്നാണ് കരുതിയത്. ഞാന്‍ നോര്‍മല്‍ ആളുകള്‍ സംസാരിക്കുന്ന രീതിയിലാകും സംസാരിക്കുക. നിങ്ങള്‍ കരുതും പോലെയുള്ള വിഷയങ്ങള്‍ ആകില്ല ചിലപ്പോള്‍ ഞാന്‍ പറഞ്ഞെന്ന് വരിക. വലിയൊരു മോട്ടിവേഷണല്‍ സ്പീക്കര്‍ ഒന്നുമല്ല ഞാന്‍. പക്ഷെ പറയുന്നത് കാര്യങ്ങള്‍ ആയിരിക്കും.

Advertisement