Home Entertainment Celebrities

ദൃശ്യം 3 വരുന്നു, ഒരുങ്ങുന്നത് അവസാന ഭാഗം, ആകാംഷയോടെ ആരാധകര്‍, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

230

പ്രശസ്ത സംവിധായകന്‍ ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രമാണ് ദൃശ്യം. സിനിമയുടെ ഗംഭീര വിജയത്തോടെ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.

Advertisements

പിന്നീട് അതിലും ഗംഭീരമായി ദൃശ്യം 2 എത്തി. ഇതും പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഈ ചിത്രം എത്തിയയപ്പോഴും പതിവ് തെറ്റിച്ചില്ല. തെലുങ്കിലും ഹിന്ദിയിലും ചിത്രം ഒരുങ്ങിയിരുന്നു.

Also Read: മൂന്ന് ദിവസത്തോളം ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നു, മലൈക്കോട്ടെ വാലിബന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന് വയ്യാതെയായെന്ന് സുചിത്ര

എല്ലാം വമ്പന്‍ വിജയമാണ് കൊയ്തത്. മോഹന്‍ലാലും മീനയും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുകയാണ്.

ചിത്രത്തിന്റെ മൂന്നാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍. ഇത് അവസാനത്തെ ഭാഗമായിരിക്കും. ചിത്രത്തിന്റെ മൂന്നാംഭാഗത്തിന്റെ ആശയം ദൃശ്യം 2 ഹിന്ദി സംവിധായകന്‍ അഭിഷേക് പതക്കും സഹരചയിതാക്കളുമാണ് ജിത്തു ജോസഫിനോട് അവതരിപ്പിച്ചിരിക്കുന്നത്.

Also Read: അതിന് മുകളിൽ പ്രിയപ്പെട്ട ഒരു മോഹൻലാൽ ചിത്രം എനിക്ക് അന്നുമില്ല ഇന്നുമില്ല: സത്യൻ അന്തിക്കാട് പറഞ്ഞത്

ചിത്രം ഒരുങ്ങിക്കഴിഞ്ഞാല്‍ പതിവുപോലെ തന്നെ ഒരുമിച്ച് ഹിന്ദിയിലും മലയാളത്തിലും റിലീസ് ചെയ്യാനാണ് തീരുമാനം. ഭാഷാഭേദമന്യേ വലിയ കാത്തിരിപ്പ് ഉയര്‍ത്തുന്ന ചിത്രമാണ് ദൃശ്യം.

Advertisement