ആരാധകര്‍ ആഘോഷമാക്കി കുഞ്ഞിക്കയുടെയും ബീവിയുടെയും ഡാന്‍സ്, വീഡിയോ വൈറല്‍

10

ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത് കുഞ്ഞിക്കയുടെയും ഭാര്യയുടെയും ഡാന്‍സാണ്. ഇപ്പൊ ഇതാ യുവാക്കളുടെ ഹരമായ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും ചേര്‍ന്നൊരു കിടിലന്‍ നൃത്ത രംഗം.

ഒരു ആഘോഷപരിപാടിക്കിടെയാണ് ഇരുവരും വേദിയില്‍ ഒന്നിച്ച് ചുവടു വയ്ക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്സ് ചിത്രത്തിലെ പച്ചക്കിളിക്കൊരു കൂട് എന്ന ഗാനത്തിനും അമാല്‍ നൃത്തം ചെയ്യുന്നുണ്ട്.

Advertisements

ഇവരുടെ ചിത്രങ്ങള്‍ പൊതുവെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. ഇവരുടെ ഡാന്‍സിന് അടിപൊളി കമന്റുകളാണ് വരുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഹിന്ദി ചിത്രം ദി സോയാ ഫാക്റ്റര്‍ ജൂണ്‍ 14ന് തിയേറ്ററുകളില്‍ എത്തും.

അനുജാ ചൗഹാന്‍ രചിച്ച ദി സോയാ ഫാക്റ്റര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി, അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് എത്തുന്നത്. സോനം കപൂര്‍ ആണ് നായിക.

പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്.

സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

Advertisement