വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്സിയില്‍ ദുല്‍ഖര്‍ സല്‍മാന്‍: ചിത്രം വൈറല്‍

41

വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നീല കുപ്പായത്തില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ ഡിക്യു എന്ന ദുല്‍ഖര്‍ സല്‍മാന്‍.

Advertisements

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ബോളിവുഡ് ചിത്രമായ സോയ ഫാക്ടറിലെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്ത്യയുടെ ഏകദിന ജഴ്സിയില്‍ മൈതാനത്ത് നില്‍ക്കുന്നതാണ് ഫോട്ടോ.

അനൂജ ചൗഹാന്റെ ‘സോയ ഫാക്ടര്‍’ എന്ന സിനിമയിലൂടെയാണ് ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലെത്തുന്നത്.

രജപുത്ര പെണ്‍കുട്ടിയായ സോയ സിങ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിചയപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ കര്‍വാനും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുംബയ് ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് പരിശീലനം നല്‍കിയത്

Advertisement