ഒരു വടക്കന്‍ വീരഗാഥ, തനിയാവര്‍ത്തനം, കൂടെവിടെ, സുകൃതം: റിമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന മമ്മൂക്കയുടെ ചിത്രം ഇതില്‍ ഏതെന്ന ചോദ്യത്തിന് ദുല്‍ഖറിന്റെ അമ്പരിപ്പിക്കുന്ന മറുപടി

37

മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥ, തനിയാവര്‍ത്തനം ഇവയെല്ലാം ക്ലാസിക്കുകള്‍ ആണ്. മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാകുന്ന ചിത്രങ്ങളുടെ പട്ടികയില്‍ മമ്മൂട്ടിച്ചിത്രങ്ങള്‍ നിരവധിയാണുള്ളത്.

Advertisements

മമ്മൂട്ടിയുടെ ഈ ക്ലാസിക് ചിത്രങ്ങള്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അതില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് നായകനായി എത്തുന്നതെങ്കിലോ?

അത്തരമൊരു സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ മമ്മൂട്ടി – ദുല്‍ഖര്‍ ഫാന്‍സ് ചര്‍ച്ച ചെയ്യുന്നത്. അടുത്തിടെ ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവതാരക ‘മമ്മൂട്ടി സറിന്റെ ഏതെങ്കിലും പടങ്ങള്‍ ദുല്‍ഖറിനു ചെയ്യണമെങ്കില്‍ ഏതായിരിക്കും ചെയ്യുക?’ എന്ന് ചോദിക്കുന്നുണ്ട്. അതിനു താരം നല്‍കിയ മറുപടിയാണ് ഫാന്‍സിനു ആവേശമായിരിക്കുന്നത്.

കൂടെവിടെ, തനിയാവര്‍ത്തനം, സുകൃതം, വടക്കന്‍ വീരഗാഥ, ന്യൂ ഡല്‍ഹി എന്നീ 5 ഓപ്ഷനുകളും അവതാര ദുല്‍ഖറിനു മുന്നിലേക്ക് വെച്ചു.

എന്നാല്‍, അവതാരകയേ പോലും അമ്ബരപ്പിക്കുന്ന മറുപടിയാണ് ദുല്‍ഖര്‍ നല്‍കിയത്. ‘ഇതൊന്നും ഞാന്‍ തൊടില്ല, കാരണം ഇതെല്ലാം ക്ലാസിക് സിനിമകളാണ്’ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. റീമേക്ക് ചിത്രങ്ങള്‍ ചെയ്യില്ല എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement