ഉമ്മയ്ക്ക് വേണ്ടി ആഘോഷിക്കാന്‍ ഉമ്മ അനുവാദം തരുന്ന ഒരോയൊരു ദിവസം, ഞങ്ങളെ വഷളാക്കുന്നതില്‍ പ്രധാന പങ്ക് ഉമ്മാക്കാണ്, കുറിപ്പ് പങ്കുവെച്ച് ദുല്‍ഖര്‍, ഏറ്റെടുത്ത് ആരാധകരും

6260

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍. പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്.

Also Read: സങ്കടം മാറുന്നേയില്ല, ആരെയും ഉപദ്രവിക്കാത്ത എന്നെപ്പോലുള്ളവര്‍ക്കാണ് ശത്രുക്കള്‍ കൂടുന്നത്, മനസ്സിനെ വല്ലാതെ വേദനിപ്പിച്ച കാര്യത്തെ കുറിച്ച് ഡെന്‍സി പറയുന്നു

തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്. ഇപ്പോഴിതാ തന്റെ ഉമ്മ സുല്‍ഫത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

വീട്ടലെ കേക്ക് മുറിയുടെ ആഴ്ച ആരംഭിക്കുന്നത് ഉമ്മയുടെ പിറന്നാള്‍ ദിനത്തിലാണ്. എല്ലാവരും ഒത്തുചേരുന്ന ദിവസമാണിതെന്നും മക്കളും പേരക്കുട്ടികളുമൊക്കെയായി ഈ വര്‍ഷത്തെ ഏറ്റവും സന്തോഷമുള്ള സമയമാണ് ഉമ്മയ്ക്കിതെന്നും ദുല്‍ഖര്‍ കുറിച്ചു.

Also Read: വലിച്ച് വാരി സ്‌ക്രിപ്റ്റ് എഴുതാതെ ആവശ്യത്തിന് മാത്രം എഴുതിയാൽ പോരെ; അഭിനയിക്കുന്നവർക്ക് അത് തിരുത്താൻ പറയാൻ കഴിയുന്നില്ല എങ്കിൽ അഭിനയിക്കാതെ ഇരുന്നൂടെ ; ഷീലാമ്മക്ക് പറയാനുള്ളത് ഇങ്ങനെ

തങ്ങള്‍ക്കായി ഉമ്മ വീടൊരുക്കുമെന്നും ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം തയ്യാറാക്കി തങ്ങളെ വഷളാക്കുന്നതില്‍ വലിയ പങ്ക് ഉമ്മയ്ക്കാണെന്നും ഉമ്മയ്ക്ക് ആഘോഷിക്കുന്നതൊന്നും ഇഷ്ടമല്ലെങ്കിലും ഈ ഒരു ദിവസം അതിന് സമ്മതിക്കുമെന്നും ദുല്‍ഖര്‍ കുറിച്ചു. ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചത്.

Advertisement