സങ്കടം മാറുന്നേയില്ല, ആരെയും ഉപദ്രവിക്കാത്ത എന്നെപ്പോലുള്ളവര്‍ക്കാണ് ശത്രുക്കള്‍ കൂടുന്നത്, മനസ്സിനെ വല്ലാതെ വേദനിപ്പിച്ച കാര്യത്തെ കുറിച്ച് ഡെന്‍സി പറയുന്നു

284

ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ് നടി ഡിംപിള്‍ റോസിന്റെ അമ്മ ഡെന്‍സി ടോണി. സ്വന്തമായി യൂട്യൂബ് ചാനലുള്ള ഡെന്‍സി തന്റെ വിശേഷങ്ങളെല്ലാം ഇതിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Advertisements

വളരെയേറെ യൂട്യൂബില്‍ സജീവമാണ് ഇന്ന് ഡെന്‍സി. തന്റെ കുടുംബത്തിലെ ബിസിനസ്സിന്റെ കാര്യങ്ങളെ കുറിച്ചൊക്കെ ഡെന്‍സി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മോശം അനുഭവത്തെ കുറിച്ചും ദിവസത്തെ കുറിച്ചും തുറന്നുസംസാരിക്കുകയാണ് ഡെന്‍സി.

Also Read: വലിച്ച് വാരി സ്‌ക്രിപ്റ്റ് എഴുതാതെ ആവശ്യത്തിന് മാത്രം എഴുതിയാൽ പോരെ; അഭിനയിക്കുന്നവർക്ക് അത് തിരുത്താൻ പറയാൻ കഴിയുന്നില്ല എങ്കിൽ അഭിനയിക്കാതെ ഇരുന്നൂടെ ; ഷീലാമ്മക്ക് പറയാനുള്ളത് ഇങ്ങനെ

തൊട്ടടുത്തിരുന്ന് കൊണ്ട് ചീറ്റ് ചെയ്യുതയ എന്നൊക്കെ പറയുന്നത് പോലെ ഒരു സംഭവമായിരുന്നു അത്. ആ സംഭവത്തെ കുറിച്ച് താന്‍ പിന്നീട് ഒരിക്കല്‍ വിശദമായി സംസാരിക്കാമെന്നും ഇപ്പോള്‍ ബാക്കി കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നുവെന്ന് നോക്കട്ടെയെന്നും ഡെന്‍സി പറഞ്ഞു.

താന്‍ ആരെയും വേണമെന്ന് വെച്ച് ഉപദ്രപിച്ചിട്ടില്ല. അങ്ങനെയുള്ളവര്‍ക്കാണ് ശത്രുക്കള്‍ കൂടുന്നതെന്നും എന്തായാലും തെറ്റുചെയ്യുന്നവര്‍ക്കുള്ള ശിക്ഷ ദൈവം തന്നെ കൊടുത്തോളുമെന്നും വളരെയേറെ സങ്കടപ്പെട്ടാണ് കഴിഞ്ഞ ദിവസം താന്‍ ഉറങ്ങിയതെന്നും ഡെന്‍സി പറയുന്നു.

Also Read: സാഗർ അമ്മ കുട്ടിയാണ്; അവന് അമ്മയെ സ്‌നേഹിച്ച് ഇതുവരെ മതിയായിട്ടില്ല; ആ ഓർമ്മകളിലാണ് അവനിപ്പോഴും; മനസ്സ തുറന്ന് സാഗറിന്റെ അച്ഛൻ

താന്‍ ഓരോ രൂപയ്ക്കും വലിയ വില കല്‍പ്പിക്കുന്നയാളാണ്. എന്നാല്‍ എതിരെ നില്‍ക്കുന്നവരൊന്നും അങ്ങനെയല്ലെന്നും ഡെന്‍സി കൂട്ടിച്ചേര്‍ത്തു. ഡെന്‍സിയുടെ വിഷമം കണ്ട് വനിരവധി പേരാണ് കമന്റിലൂടെ ആശ്വസിപ്പിച്ചത്.

Advertisement