സാഗർ അമ്മ കുട്ടിയാണ്; അവന് അമ്മയെ സ്‌നേഹിച്ച് ഇതുവരെ മതിയായിട്ടില്ല; ആ ഓർമ്മകളിലാണ് അവനിപ്പോഴും; മനസ്സ തുറന്ന് സാഗറിന്റെ അച്ഛൻ

187

മലയാളം ബിഗ്‌ബോസ് സീസൺ അഞ്ച് അതിന്റെ എല്ലാ ഭാഗങ്ങളിലൂടെയും പ്രേക്ഷകരെ അതിശയിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർക്ക് സുപരിചിതരായവരും, അല്ലാത്തവരുമായ ടീം അംഗങ്ങളാണ് ഇപ്രാവശ്യം ഷോയിൽ അണി നിരന്നിരിക്കുന്നത്. ഷോ തുടങ്ങി ആദ്യ ദിവസങ്ങളിൽ തന്നെ മത്സരാർത്ഥികൾ തമ്മിൽ അടിപൊട്ടി തുടങ്ങിയിരുന്നു.

ഇപ്പോഴിതാ തട്ടീം മൂട്ടീം സീരിയലിലൂടെ പ്രേകഷകർക്ക് പ്രിയങ്കരനായ സാഗർ സൂര്യ എന്ന മത്സരാര്ത്ഥിയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരത്തിന്റെ പിതാവ്. സീരിയലിലൂടെ നിരവധി പേരുടെ ഇഷ്ടം നേടിയാണ് താരം ബിഗ് ബോസ് ഷോയിലേക്ക് വരുന്നത്. മാത്രമല്ല സീരിയലിലെ അമ്മ മനീഷ താരത്തിന്റെ കൂടെ ബിഗ്‌ബോസ് വീട്ടിലും ഉണ്ടായിരുന്നു. ഇപ്പോഴിതാ സാഗറിന് അമ്മയുടെ സ്‌നേഹം ലഭിക്കുന്നത് മനീഷയിലൂടെയാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സാഗറിന്റെ അച്ഛൻ.

Advertisements

Also Read
അതിന് ശേഷം എനിക്ക് അവരോട് മാനസികമായി ബുദ്ധിമുട്ട് തോന്നി; അവർ ക്ഷമ ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്

ഫിൽമി ബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ അച്ഛന്റെ തുറന്ന് പറച്ചിൽ. സാഗറിന്റെ അച്ഛന്റെ വാക്കുകൾ ഇങ്ങനെ; മനീഷയും ബിഗ്‌ബോസിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. മനീഷയെ ഞാൻ അമ്മാ എന്നേ വിളിക്കു, മാറ്റി വിളിക്കാൻ പറ്റില്ല എന്ന് അവൻ പറഞ്ഞിരുന്നു. പക്ഷേ ഹൗസിൽ അവർ വഴക്കിട്ടപ്പോൾ വിഷമം തോന്നി. പിന്നെ ഗെയിം ആണല്ലോ എന്നോർത്തപ്പോഴാണ് സമാധാനമായത്.

കോവിഡിന്റെ സമയത്താണ് സാഗറിന്റെ അമ്മ മരിക്കുന്നത്. ആ സമയത്ത് എല്ലാവരും വീട്ടിൽ തന്നെയുണ്ട്. ഇവൻ ഓരോന്ന് പറയുമ്പോൾ അവൾ അത് ഉണ്ടാക്കി നല്കുമായിരുന്നു. സത്യം പറഞ്ഞാൽ അവന് അമ്മയുടെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോഴും അവൻ അമ്മയുടെ ഒാർമ്മകളിൽ തന്നെയാണ്. സാഗറിന്റെ അമ്മ ബിഗ്‌ബോസിന് അഡിക്ട് ആയിരുന്നു. ഞാൻ ഷോപ്പ് അടച്ച് വരുമ്പോൾ അവന്റെ അമ്മ ബിഗ് ബോസ് കാണുകയായിരിക്കും. ഒന്നു നിർത്തിക്കൂടെ എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്. ചേട്ടൻ കിടന്നോ എന്നായിരിക്കും മറുപടി.

Also Read
അച്ഛന് അതിനോട് താത്പര്യം ഉണ്ടായിരുന്നില്ല; എനിക്ക് അവര് തരുന്ന സപ്പോർട്ട് വലുതാണ്; ഹണി റോസും കുടുംബവും മനസ്സ് തുറക്കുന്നു

സാഗർ അഭിനയിക്കുന്ന തട്ടീം മുട്ടീം കാണാതെ ആയിരിക്കും ആൾ ചിലപ്പോൾ ബിഗ്‌ബോസ് കാണുക. അത് കാണുമ്പോൾ ഇതെന്തു പരിപാടി ആണെന്ന് സാഗർ ചോദിക്കാറുണ്ട്. അപ്പോൾ കളിയായിട്ട് നീയി ഷോയിലേക്ക് വായോ എന്നൊക്കെ പറയും. ഇപ്പോൾ അവൻ ബിഗ്‌ബോസിലാണ്. അവൻ അവന്റെ അമ്മ പറഞ്ഞ കാര്യങ്ങളൊക്കെ ആലോചിക്കാറുണ്ട്. സാഗറിന്റെ അമ്മയുടെ മരണം പെട്ടെന്നായിരുന്നു. മരിക്കുന്നതിന് തൊട്ടു മുന്നേ വരെ വളരെ ഹാപ്പിയായിട്ടാണ് സംസാരിച്ചത്. പക്ഷെ ആൾ പെട്ടെന്ന് പോയി എന്ന് അച്ഛൻ വിതുമ്പലോടെ പറഞ്ഞു

Advertisement