ഈ രണ്ട് നായികമാരുമായാണ് ഏറ്റവും കൂടുതൽ കെമിസ്ട്രി തോന്നിയിട്ടുള്ളത്; മികച്ച ഓൺസ്‌ക്രീൻ പെയറിനെ കുറിച്ച് ദുൽഖർ സൽമാൻ

2323

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ദുൽഖർ സൽമാൻ. അതിലുപരി മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ. താരജാഡകൾ ഒന്നും ഇല്ലാതെ തമിഴിലും, മലയാളത്തിലും, ഹിന്ദിയിലുമായി നിറഞ്ഞു നില്ക്കുകയാണ് താരം. ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ആക്ടേഴ്‌സിന്റെ ലിസ്റ്റിലാണ് ഇന്ന് ദുൽഖറിന് സ്ഥാനം. സിനിമക്ക് പുറമേ പ്രമുഖ ബ്രാൻഡിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം.

ഇപ്പോഴിതാ താരം ജസ്ലീൻ റോയലുമായി ഒന്നിച്ച ആൽബമായ ‘ഹീരിയേ’ വൈറലാവുകയാണ്. ഇതിനിടെയാണ് ഹീരിയേ എന്ന ആൽബത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖർ സൽമാൻ തനിക്ക് ബെസ്റ്റ് ആയി തോന്നിയ ഓൺ സ്‌ക്രീൻ നായികയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisements

ജസ്ലീൻ റോയലും അർജീത്ത് സിങ്ങും പാടിയ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ദുൽഖറിനൊപ്പം ജസ്ലീൻ തന്നെയാണ് ആൽബത്തിൽ അഭിനയിച്ചത്. ദുൽഖറിനെ ആരാധകർ കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ജോണറാണ് റൊമാൻസ്.

ALSO READ- പത്ത് പന്ത്രണ്ട് പേര് കഴിച്ച ടേബിൾ സ്വന്തം വീട് പോലെ വൃത്തിയാക്കി; മോഹൻലാലിന്റെ ലാളിത്യത്തെ കുറിച്ച് ഷെഫ് പിള്ള

ഇതിനിടെ അഭിനയിച്ചതിൽ ബെസ്റ്റ് ഓൺ സ്‌ക്രീൻ കെമിസ്ട്രി തോന്നിയ നായിക ആരാണെന്ന ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി ചർച്ചയാകുന്നത്. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് ബെസ്റ്റ് ഓൺ സ്‌ക്രീൻ കെമിസ്ട്രിയെ പറ്റി ദുൽഖർ സംസാരിക്കുന്നത്.

തന്നോട് ഇപ്പോൾ ചോദിക്കുകയാണെങ്കിൽ അത് മൃണാളാണ്. കാരണം സീതാരാമമാണ്. പെയറിങ്ങ് സിനിമയേയും ആ കോമ്പിനേഷനേയും ആശ്രയിച്ചിരിക്കും. ഓ.കെ. കൺമണിയിൽ നിത്യയും നല്ല കോമ്പിനേഷനായിരുന്നു. ഇവർ രണ്ട് പേരുമായാണ് ഏറ്റവും കൂടുതൽ കെമിസ്ട്രി തോന്നിയിട്ടുള്ളത്.

ALSO READ- ഞങ്ങൾ ഉള്ള സമയത്താണ് മോഷ്ടാവ് എത്തിയിരുന്നതെങ്കിൽ? മാളവികയുടെ വീട്ടിൽ ആയുധങ്ങളുമായി മോഷ്ടാവ്; കവർന്നത് ലക്ഷങ്ങളുടെ സാധനങ്ങൾ

ആളുകൾ പറഞ്ഞു കേട്ടിട്ടുള്ളതും ഇവരെ പറ്റിയാണ് ദുൽഖർ പറയുകയാണ്. കൂടാതെ തന്റെ ജീവിത പങ്കാളിയെ കുറിച്ചും ദുൽഖർ സംസാരിക്കുന്നുണ്ട്. അമാൽ സൂഫിയയിൽ ഇഷ്ടമുള്ളതും ഇല്ലാത്തതുമായ ഘടകങ്ങളെ പറ്റിയും ദുൽഖർ സംസാരക്കുന്നു.

തന്നെ അപേക്ഷിച്ച് അമാൽ വളരെ ശാന്തയാണ്. ‘ചില സമയത്ത് ഞാൻ ഒരു കാണാൻ കൊള്ളാവുന്ന പോപ്പുലറായ ടാലന്റഡായ ഒരു ആക്ടറാണെന്ന കാര്യം അവൾ അംഗീകരിച്ചാൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട് (ചിരിക്കുന്നു). അവൾ ഇതൊന്നും അറിഞ്ഞിട്ടില്ലാത്ത പോലെയാണ്.അമാൽ എപ്പോഴും പെർഫെക്ടായിരിക്കും. ഞാൻ അങ്ങനെയല്ല.’- എന്നും ദുൽഖർ സൽമാൻ പറയുന്നു.

തന്റെ സർക്കിളുകളിൽ സോഷ്യൽ എക്സ്ട്രോവേർട്ടാണ് താൻ. അമാൽ ഒരു ചുവട് പോലും തെറ്റായി വെക്കില്ല. അക്കാര്യത്തിൽ തങ്ങൾ രണ്ട് പേരും ഓപ്പോസിറ്റാണ്. ഇങ്ങനെ പെർഫെക്ടാവേണ്ട കാര്യമില്ല എന്ന് ചിലപ്പോൾ തോന്നാറുണ്ടെന്നും ദുൽഖർ പറയുന്നു.

അതേസമയം, അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത, നെറ്റ്ഫ്‌ളിക്‌സ് സീരീസ് ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നിവയാണ് ഇനി റിലീസിനൊരുങ്ങുന്ന ദുൽഖറിന്റെ സിനിമകൾ.

Advertisement