സിനിമാ പ്രേമികൾക്ക് ഈ ചിത്രം വലിയ പ്രതീക്ഷയാണ് നൽകുന്നത്. മാസ് ആക്ഷൻ എന്റർടെയ്‌നറാണ് ചിത്രം. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് ജോഷിയാണ്.
ഓണത്തിന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രോമൊഷൻ പരിപാടികളുമായി തിരക്കിലാണ് താരങ്ങളെല്ലാം. സിനിമയുടെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു. ദുബായിലടക്കം പ്രമോഷന്റെ തിരക്കിലാണ് താരങ്ങളും അണിയറ പ്രവർത്തകരും. ഇതിനിടെ കേരളത്തിൽ പ്രീ ബുക്കിംഗിൽ ഏറ്റവുമധികം പണം വാരിയ ചിത്രമെന്ന ക്രെഡിറ്റും കിംഗ് ഓഫ് കൊത്ത സ്വന്തമാക്കിയിരിക്കുകയാണ്.

ഇതിനിടെയാണ് ഗലാട്ട മീഡിയയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നത്. താൻ സിനിമയിൽ താൻ കേട്ട ഗോസിപ്പിനെ കുറിച്ചാണ് താരം പറയുന്നത്. വാപ്പച്ചി കാശ് കൊടുത്താണ് തന്നെ സിനിമയിൽ എത്തിച്ചതെന്ന ഗോസിപ് കട്ടിരുന്നു. ഇത്രയും കാലം അഭിനയിച്ചിട്ടും താനിതുവരെ ഒന്നും നേടിയിട്ടില്ലേ, തന്നെ ഒന്നിനും കൊള്ളില്ലേ എന്നാണ് അപ്പോൾ തോന്നിയതെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്.
‘അങ്ങനെ അവസരം നേടി താരമായിരുന്നെങ്കിൽ ഞാൻ ആരായിരുന്നേനെ. അങ്ങനെയൊക്കെ അവസരം കിട്ടുമോ, കിട്ടിയാലും നിലനിൽക്കാൻ കഴിയുമോ. കാശുകൊടുത്ത് സിനിമയിൽ അവസരം വാങ്ങി തരാൻ മാത്രം പണമുള്ളവരാണോ ഞങ്ങൾ’ – എന്നാണ് ദുൽഖർ പറയുന്നത്.

താൻ പണം നോക്കി സിനിമ ചെയ്യുന്ന വ്യക്തിയല്ല. തനിക്ക് ഡിമാന്റ് ചെയ്യുന്ന അത്രയും കാശ് തന്നാൽ മാത്രമേ അഭിനയിക്കൂ എന്ന് ഒരിക്കലും ഒരു നിർമാതാവി നോടും പറഞ്ഞിട്ടില്ല.
ഒരു നടനെന്ന നിലയിൽ നല്ല സിനിമയ്ക്കാണ് എന്നും പ്രാധാന്യം നൽകുന്നത്. കാശ് മുൻനിർത്തി സിനിമകൾ ചെയ്യാറില്ലെന്നും കരിയറിനാണ് പ്രധാന്യമെന്നും ദുൽഖർ വിശദീകരിച്ചു.
തന്റെ വാപ്പച്ചിയും അങ്ങനെ തന്നയാണ്. ഓരോ സിനിമയും ആസ്വദിച്ചാണ് വാപ്പച്ചി ചെയ്യുന്നത്. തനിക്ക് അഭിനയിക്കണമെന്ന് വീട്ടിൽ പറഞ്ഞപ്പോൾ വാപ്പച്ചി പറഞ്ഞത് താനായിട്ട് നിനക്കൊരു അവസരവും വാങ്ങി തരില്ല എന്നാണെന്നും ദുൽഖർ പറഞ്ഞു.









