‘നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്, നീ പോര്’; പ്രണയിച്ച പെണ്ണിനെയും കൈക്കുഞ്ഞിനെയും ജീവിതത്തിലേക്ക് ക്ഷണിച്ച കഥ പറഞ്ഞ് ജനാർദ്ദനൻ

1059

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജനാർദ്ദനൻ. വ്യത്യസ്തമായ ശബ്ദത്തിനുടമയായ താരം. മമ്മൂട്ടി , മോഹൻലാൽ, ജയറാം, സുരേഷ്‌ഗോപി തുടങ്ങിയ സൂപ്പർ താരങ്ങൾ മുതൽ ഇപ്പോഴുള്ള യുവനടന്മാർ വരെയുള്ള തലമുറകൾക്കൊപ്പം യാതൊരു കോട്ടവും തട്ടാതെ ക്യാരക്ടർ, കോമഡി റോളുകളിലെല്ലാം ജനാർദ്ദനൻ നിറഞ്ഞ് നിന്നിട്ടുണ്ട്.

ജനാർദ്ദനൻ എന്ന നടൻറെ കരിയർ ഗ്രാഫ് സംഭവബഹുലമാണ്. സ്ത്രീ പ്രേക്ഷകരുടെ പേടി സ്വപ്നമായിരുന്നു ഒരുകാലത്ത് ജനാർദ്ദനൻ. എന്നാൽ ഇന്ന് ആ നടനെ സ്ത്രീകൾ ഏറെ ഇഷ്ടപെടുന്നു. അതിന് കാരണം അഭിനയത്തിലെ മിതത്വവും ലാളിത്യവും തന്നെയാണ്.

Advertisements

സിബിഐ ഡയറിക്കുറിപ്പ് എന്ന കെ മധു ചിത്രം നൽകിയ പുതിയ പരിവേഷം ജനാർദ്ദനന് വഴിത്തിരിവാകുകയായിരുന്നു. സാധാരണ ചിരിവേഷങ്ങളിൽ മാത്രമൊതുങ്ങുന്നില്ല എന്ന് കെ. മധുവിൻറെ തന്നെ ക്രൈം ഫയലിൽ കൂടി അഭിനയിച്ച് പിന്നീട് അദ്ദേഹം തെളിയിച്ചു. വൈക്കം ഉല്ലല ഗ്രാമത്തിൽ കൊല്ലറക്കാട് വീട്ടിൽ കെ.ഗോപാലപിള്ളയുടെയും ഗൗരിയമ്മയുടെയും എട്ട് മക്കളിൽ ഇളയതായി 1946 മെയ് 15ന് ആണ് ജനാർദ്ദനൻ ജനിച്ചത്.

ALSO READ-വാപ്പച്ചി പണം മുടക്കിയാണ് സിനിമയിൽ എത്തിച്ചതെന്ന് പലരും പറഞ്ഞു; എന്നെ ഒന്നിനും കൊള്ളില്ലേ എന്നാണ് അപ്പോൾ ചിന്തിച്ചത്; നേരിട്ട വിഷമം പറഞ്ഞ് ദുൽഖർ

മുപ്പത് വർഷത്തിലധികമായി അഭിനയരംഗത്തുള്ള ജനാർദ്ദനൻ പി.എൻ മേനോൻ സംവിധാനം ചെയ്ത ഗായത്രിയിലെ മഹാദേവൻ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയിൽ ശ്രദ്ധിയ്ക്കപ്പെട്ടത്. പിന്നീട് വില്ലനായും സഹനടനായും തിളങ്ങി.കോമഡി വേഷങ്ങൾ സ്വീകരിച്ചതോടെ ആരാദകരുടെ പ്രിയപ്പെട്ട താരമായി ജനാർദ്ദനൻ വളർന്നു.

ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ തന്റെ വിവാഹജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഒരുപാട് സ്‌നേഹിച്ചിട്ടും വിവാഹം കഴിക്കാനാകാതെ പോയ സ്‌നേഹിച്ച പെണ്ണ്, പിന്നീട് വിവാഹമോചിതയായി കൈകുഞ്ഞുമായി വന്നപ്പോൾ ജീവിതത്തിലേക്ക് സ്വീകരിച്ചെന്നാണ് ജനാർദ്ദനൻ വിശദീകരിക്കുന്നത്.

ALSO READ- ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്താണെന്ന് പറഞ്ഞാല്‍ സഹിക്കില്ല, അത്രയും വിശ്വാസത്തോടെ അമ്പലത്തിന്റെ മണ്ണില്‍ വളര്‍ന്നവരാണ് നമ്മള്‍, തുറന്നടിച്ച് അനുശ്രീ

‘എന്റെ ബന്ധുവായിരുന്നു അവൾ. ചെറുപ്പം മുതൽ എനിക്ക് അവളെ ഇഷ്ടമായിരുന്നു. പക്ഷെ വീട്ടുകാർ അവളെ വിവാഹം ചെയ്ത് തന്നില്ല. ശേഷം അവളെ വേറെ വിവാഹം കഴിപ്പിച്ചയച്ചു. ഇതോടെ നമ്മൾ ദുഃഖിതനായി. ആ ദുഃഖം മനസ്സിൽ വച്ച് ഞാൻ മിണ്ടാതെ നടന്നു. എന്തെങ്കിലും പോംവഴി തെളിയുമെന്ന് അറിയാമായിരുന്നു. ഏതായാലും ഒന്നര വർഷം കഴിഞ്ഞപ്പോൾ അവർ പിരിഞ്ഞു. ഇതിനിടയിൽ അതിലൊരു കുട്ടിയും ജനിച്ചിരുന്നു. അവൾ വിഷമിച്ചിരുന്നപ്പോൾ കൂടെ കൂട്ടാൻ തീരുമാനിച്ചു. അവളുടെ സങ്കടം എനിക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല. കുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്. നീ പോര്.’

‘അങ്ങനെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിച്ചത്. അവൾക്കൊപ്പം അധികനാൾ ജീവിക്കാൻ സാധിച്ചില്ല. അവൾ മരിച്ചിട്ട് പതിനഞ്ച് വർഷം പിന്നിടുന്നു. ആ മരണം എന്ന വല്ലാതെ തളർത്തി. ഇപ്പോഴും ആ വിഷമം ഉണ്ട്. അവളുടെ മകളും എന്റെ മകളുമൊക്കെ എന്റെ കൂടെത്തന്നെയാണ്.

രണ്ടുപേരും ഒരുപോലല്ലേ. എനിക്ക് വ്യത്യാസമൊന്നുമില്ല. രണ്ടുപേരും സുഖമായി ജീവിക്കുന്നു. അവരുടെ സന്തോഷത്തിൽ പങ്കുചേർന്ന് ഞാനും ഇനി എനിക്കുള്ള ആഗ്രഹം ആർക്കും ഭാരമാകാതെ മരിക്കണം എന്നത് മാത്രമാണ്’ എന്നും ജനാർദ്ദനൻ പറയുന്നു.

Advertisement