‘നീ നിന്റെ അച്ഛൻ ആരാണെന്ന് ഓർമിച്ച് പെരുമാറെടാ’, എന്നാണ് ഇക്ക പറഞ്ഞത്; കിംഗ് ഓഫ് കൊത്ത സെറ്റിൽ താരത്തെ പോലെ പരിഗണിച്ചു: ഗോകുൽ സുരേഷ്

3728

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനും നടനുമാണ് ഗോകുൽ സുരേഷ്. പിതാവ് സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ഗോകുൽ സുരേഷ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായി മാറുക ആയിരുന്നു. രണ്ട് സിനിമകളാണ് ഗോകുലിന്റേതായി അടുത്തിടെതിയേറ്ററുകളിൽ എത്തിയത്.

പാപ്പൻ, സായാഹ്ന വാർത്തകൾ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പനിൽ വളരെ ചെറിയ വേഷയിരുന്നു ഗോകുലിന്റേത്. കഥാപാത്രം ചെറുതാണെങ്കിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. നവാഗതനായ അരുൺ ചന്ദു സംവിധാനം ചെയ്ത സായാഹ്ന വാർത്തകളിൽ ഗോകുലാണ് നായകനായി എത്തിയത്.

Advertisements

ദുൽഖർ സൽമാൻ നായകനാകുന്ന കിങ് ഓഫ് കൊത്തയാണ് ഗോകുലിന്റെ വരാനിരിക്കുന്ന ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും.

ALSO READ- ‘നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്, നീ പോര്’; പ്രണയിച്ച പെണ്ണിനെയും കൈക്കുഞ്ഞിനെയും ജീവിതത്തിലേക്ക് ക്ഷണിച്ച കഥ പറഞ്ഞ് ജനാർദ്ദനൻ

ഇതിനിടെ ഗോകുൽ തനിക്ക് കിംഗ് ഓഫ് കൊത്തയുടെ സെറ്റിലുണ്ടായ രസകരമായ അനുഭവങ്ങൾ പങ്കിടുകയാണ് ഗോകുൽ സുരേഷ്.

താൻ ഇതിന് മുമ്പ് ഇത്രയും വലിയൊരു സെറ്റിൽ ഇതുവരെ വർക്ക് ചെയ്തിട്ടില്ല. ഒരു സ്റ്റാർ ലൈക്ക് ട്രീറ്റ്‌മെന്റ് കിട്ടുന്ന രീതിയിൽ താൻ വർക്ക് ചെയ്തിട്ടില്ലെന്നും തനിക്ക് ആദ്യമായിട്ട് ഇക്കയുടെ സെറ്റിൽ നിന്നാണ് അങ്ങനെ ഒരു സ്റ്റാർ ലൈക്ക് ട്രീറ്റ്‌മെന്റ് കിട്ടുന്നതെന്നുമാണ് ഗോകുൽ സുരേഷ് പറയുന്നത്.

ALSO READ- വാപ്പച്ചി പണം മുടക്കിയാണ് സിനിമയിൽ എത്തിച്ചതെന്ന് പലരും പറഞ്ഞു; എന്നെ ഒന്നിനും കൊള്ളില്ലേ എന്നാണ് അപ്പോൾ ചിന്തിച്ചത്; നേരിട്ട വിഷമം പറഞ്ഞ് ദുൽഖർ

താൻ ഇതു പറയുമ്പോൾ വെറുതെ പറയുന്നതാണെന്ന് തോന്നാം. പക്ഷേ തനിക്ക് അങ്ങനെ തന്നെയാണ് തോന്നിയത്. മുൻപ് ഇത്രയും നല്ലൊരു അനുഭവം ഉണ്ടായിട്ടില്ല. ഇനി അടുത്തൊരു സെറ്റിൽ പോകുമ്പോൾ നമ്മൾ എങ്ങനെ അഡ്ജസ്റ്റ് ചെയ്യും എന്നാണ് ആലോചിക്കുന്നതെന്നും ഗോകുൽ സുരേഷ് പറയുന്നു.

തനിക്ക് കുറച്ച് വിലയൊക്കെയുണ്ടെന്ന ഒരു തോന്നൽ ആണ് അവിടെ ചെന്നപ്പോൾ ഉണ്ടായത്. ഞാൻ ഇതിന് മുൻപ് അച്ഛന്റെ കൂടെ വർക്ക് ചെയ്തിരുന്നു. അവിടെ ഒരു പയ്യനെപ്പോലെയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇവിടെ വന്നപ്പോൾ താനൊരു ആക്ടർ ആണെന്ന തോന്നലിൽ ആണ് എല്ലാവരും പെരുമാറിയതെന്നും ഗോകുൽ സുരേഷ് പറഞ്ഞു.

തന്നോട് ദുൽഖർ ഇക്ക തന്നെ പറയുമായിരുന്നു, ‘നീ നിന്റെ അച്ഛൻ ആരാണെന്ന് ഓർമിച്ച് പെരുമാറെടാ എന്ന്. എനിക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ഇതൊക്കെ മനസിൽവെച്ച് എൻജോയ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഇങ്ങനെ അഭിമുഖമൊക്കെയുള്ളതുകൊണ്ടാണ് ഇതൊക്കെ പറയുന്നത്’-എന്നും ഗോകുൽ പറയുന്നു.

Advertisement