നായികയെ അപമാനിച്ചു, വിഷമിപ്പിച്ചു; തലക്കെട്ടുകൾ ഇങ്ങനെയായിരുന്നു; എയറിൽ കയറിയത് തുറന്ന് പറഞ്ഞ് നടി ആർഷ

54

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന വിനീത് ശ്രീനിവാസൻ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിലൂടെ ആരാദകരുടെ മനസിലിടം പിടിച്ച നടിയാണ് ആർഷ. കുതന്ത്രങ്ങളിൽ വിനീത് ശ്രീനിവാസനെ വെല്ലുന്ന കഥാപാത്രമായിരുന്നു ഈ ചിത്രത്തിൽ ആർഷ മനോഹരമാക്കിയത്.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ആർഷ. ഇടയ്ക്കിടയ്ക്ക് എയറിൽ കയറുന്നതിനെ കുറിച്ചാണ് ആർഷ സംസാരിക്കുന്നത്. രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിന് ശേഷം താൻ എയറിലായിരുന്നെന്ന് ആർഷ പറയുന്നു.

Advertisements

നായികയെ അപമാനിച്ചുവെന്നും വിഷമിപ്പിച്ചെന്നുമൊക്കെ തലക്കെട്ടിട്ട് ചിലർ തന്നെ എയറിലാക്കിയെന്നായിരുന്നു ആർഷയുടെ തുറന്നുപറച്ചിൽ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം താൻ എയറിലായ കാര്യം പറഞ്ഞിരിക്കുന്നത്.

ALSO READ- ‘നീ നിന്റെ അച്ഛൻ ആരാണെന്ന് ഓർമിച്ച് പെരുമാറെടാ’, എന്നാണ് ഇക്ക പറഞ്ഞത്; കിംഗ് ഓഫ് കൊത്ത സെറ്റിൽ താരത്തെ പോലെ പരിഗണിച്ചു: ഗോകുൽ സുരേഷ്

നിവിനും വിനയ് ഫോർട്ടും ചേർന്ന് പണി തന്ന് ആർഷ എയറിൽ കയറിയല്ലോ എന്ന ചോദ്യത്തിനാണ് താരം താൻ ഇടക്കിടെ എയറിൽ കയറാറുണ്ടെന്ന മറുപടി നൽകിയത്. നായികയെ അപമാനിച്ചുവെന്നായിരുന്നു ചില തലക്കെട്ടുകൾ. ചില കമന്റുകളൊക്കെ വായിച്ചെന്നും പറഞ്ഞ താരം സംഭവം വിശദീകരിച്ചു.

അതിങ്ങനെ: ‘ബോസ് ആൻഡ് കോ എന്ന സിനിമയിൽ ഞാൻ അഭിനയിക്കേണ്ട ഒരു പാട്ടുസീനുണ്ടായിരുന്നു. അത് പിന്നീട് കട്ട് ചെയ്തു. അതിന് ശേഷം ഷൂട്ട് തീരുന്നതുവരെയുള്ള രണ്ട് മാസം എന്നെ നിവിൻ ചേട്ടനും വിനയ് ചേട്ടനും വെറുതെ വിട്ടിട്ടില്ല. രാവിലെ സെറ്റിൽ വരുമ്പോൾ തന്നെ വിനയ് ചേട്ടന്റെ ചോദ്യം വിഷമിച്ചിരിക്കുകയായിരിക്കും അല്ലേ എന്ന് ആയിരിക്കും’- ആർഷ പറയുന്നു.

ഈ സമയത്ത് താൻ ആർഷയെ കളിയാക്കിയതല്ലെന്നും ഒരു സുഹൃത്തിന്റെ വിഷമത്തിൽ പങ്കുചേർന്നതാണ് എന്നുമായിരുന്നു ചിരിയോടെയുള്ള വിനയ് ഫോർട്ട് മറുപടി നൽകിയത്.

ALSOR EAD- ‘നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്, നീ പോര്’; പ്രണയിച്ച പെണ്ണിനെയും കൈക്കുഞ്ഞിനെയും ജീവിതത്തിലേക്ക് ക്ഷണിച്ച കഥ പറഞ്ഞ് ജനാർദ്ദനൻ

ഇതിനോട്,’ വിനയ് പറയുന്നത് കേട്ടിട്ട് ഒരു സുഹൃത്തിന്റെ സങ്കടത്തിൽ സമാധാനിപ്പിച്ചതാണെന്ന് നിങ്ങൾക്ക് ആർക്കെങ്കിലും തോന്നിയോ’- എന്നായിരുന്നു ആർഷ പ്രതികരിച്ച്. വിഷമത്തിൽ പങ്കുവചേരുകയല്ല ഇതെന്നും ഇതിനെ തേജോവധം ചെയ്തുവെന്നാണ് പറയേണ്ടതെന്നുമായിരുന്നു ആർഷ പറയുന്നു.


താൻ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സിനിമയാണ് ഇത്. കഥ കേട്ട് ഇഷ്ടപ്പെട്ട് തന്നെയാണ് സിനിമയിലേക്ക് എത്തിയത്. രണ്ട് മാസത്തോളം ദുബായിലായിരുന്നു ഷൂട്ട്. ഏറ്റവും ഫൺ ആയി ചെയ്ത സിനിമയാണ് ഇത്. സെറ്റിൽ എപ്പോഴും ജോളി മൂഡായിരുന്നു. ആരും മസിലുപിടിച്ച് ഇരുന്നിട്ടില്ല. ജസീക്ക എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്നും ആർഷ വിശദീകരിച്ചു.

Advertisement