ചെറുപ്പത്തില്‍ എന്നെ കാണാന്‍ ഭംഗിയില്ലായിരുന്നു, ഒത്തിരി കളിയാക്കലുകള്‍ നേരിട്ടു, രൂപമാറ്റത്തിന് സഹായിച്ചത് മാമന്‍, വെളിപ്പെടുത്തലുമായി ദുല്‍ഖര്‍

554

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ നടന്റെ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്.

Also Read;എന്തുവാ നിങ്ങളുടെ മോന്‍ ഈ കാണിച്ചുവെച്ചിരിക്കുന്നത്, സിനിമ കാണാന്‍ പോകുമ്പോ ഒരു ഡോക്ടറെ കൂടെ കൂട്ടിക്കോ, ആടുജീവിതത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പങ്കുവെച്ച് മല്ലിക സുകുമാരന്‍

തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്. ഇപ്പോഴിതാ തനിക്ക് സൗന്ദര്യത്തിന്റെ പേരില്‍ കേട്ട പരിഹാസങ്ങളെയും രൂപമാറ്റത്തെ കുറിച്ചും സംസാരിക്കുകയാണ് ദുല്‍ഖര്‍.

ചെറു്പ്പത്തില്‍ തന്നെ കാണാന്‍ വലിയ ഭംഗിയൊന്നുമില്ലായിരുന്നു. തന്റെ പഴയ ഫോട്ടോകള്‍ കണ്ടാല്‍ അറിയാം തന്റെ രൂപം എന്തായിരുന്നുവെന്നും അത് എത്രത്തോളം വൃത്തികേടായിരുന്നുവെന്നും എന്നും തന്റെ പല്ലായിരുന്നു മുഖത്തെ പ്രധാന വൃത്തികേട് എന്നും ദുല്‍ഖര്‍ പറയുന്നു.

Also Read:ഒരു കൈയ്യില്‍ ആസ്തലിന്‍ ഇന്‍ഹേലറും മറുകൈയ്യില്‍ വൃത്തികെട്ട കോളേജ് ബാഗും പിടിച്ച് അവള്‍ എനിക്കൊപ്പം ഇറങ്ങി വന്നു, അവളുടെ അമ്മയ്ക്ക് ഇപ്പോഴും സത്യങ്ങളൊന്നും അറിയില്ല, ദിവ്യയ്‌ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് വിനീത് പറയുന്നു

ആ പല്ല് പോയതോടെയായിരുന്നു തനിക്ക് ആത്മവിശ്വാസം ലഭിച്ചത്. താനും മാമനും എപ്പോഴും ഇടി കളിക്കുമായിരുന്നുവെന്നും ഒരു ദിവസം മാമന്റെ കൈ കൃത്യം തന്റെ ആ പൊങ്ങി നില്‍ക്കുന്ന പല്ലില്‍ കൊണ്ടുവെന്നും പിന്നീട് കണ്ടത് വായില്‍ നിന്നും ചോര വരുന്നതാണെന്നും ആ പല്ല് പോയി എന്നും ദുല്‍ഖര്‍ പറയുന്നു.

ആ പല്ല് എങ്ങനെയെങ്കിലും പോകണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴായിരുന്നു കൃത്യമായി മാമന്റെ ഇടി വരുന്നതെന്നും പിന്നീട് കുറേ കാശൊക്കെ കൊടുത്ത് പല്ലില്‍ ക്ലിപ്പൊക്കെ ഇട്ട് ബാക്കി പല്ലുകളും ശരിയായപ്പോള്‍ മുഖത്തെ പകുതി വൃത്തികേട് മാറിക്കിട്ടിയെന്നും ദുല്‍ഖര്‍ തമാശ രൂപേണ പറഞ്ഞു.

Advertisement